29 Saturday
February , 2020
4.07 PM
livenews logo
flash News
ആൺകുട്ടിയുമായി സംസാരിച്ചതിന് പെൺകുട്ടിക്ക് മുടി മുറിച്ച് മർദനം നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കണം; യൂറോപ്യൻ യൂണിയൻ


ശ്രീനഗര്‍: ആറു മാസമായി ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും എത്രയും വേ​ഗം അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍. വെള്ളിയാഴ്ച കശ്മീരില്‍ നടത്തിയ ഒടുവിലത്തെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. 

 

‘സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. അവശേഷിക്കുന്നവ ദ്രുതഗതിയില്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ചില രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും അവിടെ തടങ്കലിലാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്’- യൂറോപ്യന്‍ യൂണിയന്‍ വക്താവ് അറിയിച്ചു. ഇപ്പോഴും ഇന്റർനെറ്റ് ഉൾപ്പെടെയുള്ള പല നിയന്ത്രണങ്ങളും കശ്മീരിൽ പുനഃസ്ഥാപിച്ചിട്ടില്ല.

 

ആ​ഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് പിന്നാലെ പ്രദേശത്ത് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലേതു കൂടാതെ 25 രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ശ്രീനഗറിലും ജമ്മുവിലും രണ്ടുദിവസത്തെ സന്ദര്‍ശനം നടത്തിയത്. 

 

ജർമനി, ക്യാനഡ, ഫ്രാൻസ്, ഇറ്റലി, പോളണ്ട്, ന്യൂസിലൻഡ്, മെക്സികോ, അഫ്​ഗാനിസ്ഥാൻ, ഓസ്ട്രിയ, ഉസ്ബെക്കിസ്താൻ അടക്കമുള്ളവയിലെ പ്രതിനിധികളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ജമ്മു കശ്മീരിലെ നിലവിലെ അവസ്ഥയെക്കുറിച്ച് പഠിക്കാനായിരുന്നു സന്ദര്‍ശനം.

February 14, 2020, 18:31 pm

Advertisement