24 Friday
January , 2020
7.16 AM
livenews logo
flash News
പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി യാത്രാമധ്യേ എൻജിൻ തകരാറിലായി; ഇൻഡി​ഗോ വിമാനം മുംബൈയിൽ എമർജൻസി ലാന്റിങ് നടത്തി

വിടപറഞ്ഞത് ലോക ഭൂപടത്തിൽ ഒമാന്റെ നാമം തങ്കലിപികളിൽ അടയാളപ്പെടുത്തിയ ഭരണാധികാരി

January 11, 2020, 09:15 am

ആഭ്യന്തരയുദ്ധത്തിൽ ഛിന്നഭിന്നമായ ഒമാനെ പശ്ചിമേഷ്യയിലെ കരുത്തുറ്റ രാജ്യമാക്കി വളർത്തിയ മികവുറ്റ ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്. രക്തരഹിത അട്ടിമറിയിലൂടെ 1970ൽ രാജ്യത്തിന്റെ ഭരണമേറ്റെടുത്ത സുൽത്താൻ ഖാബൂസ് ഒമാന്റെ വിദ്യാഭ്യാസ, വ്യാപാര, അടിസ്ഥാനവികസന, ആരോ​ഗ്യമേഖലകളിൽ സമ്പൂർണ വളർച്ച നടപ്പാക്കി. എണ്ണയുൽപ്പാദനം വർധിപ്പിച്ച് കയറ്റുമതി ചെയ്ത് രാജ്യത്തിന്റെ സാമ്പത്തികരം​ഗം ഭദ്രമാക്കി. 79ാം വയസ്സിൽ സുൽത്താൻ ഖാബൂസ് വിടപറയുമ്പോൾ ലോക ഭൂപടത്തിന് ഒമാനുള്ളത് സുപ്രധാന സ്ഥാനമാണ്.

 

 

സുൽത്താൻ ഖാബൂസ് ഭരണമേറ്റെടുക്കുമ്പോൾ ഒമാനിൽ മൂന്നു സ്കൂളുകളും രണ്ട് ആശുപത്രികളും ആറുകിലോമീറ്റർ മാത്രമുള്ള പാതയുമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. കൃഷിയും മൽസ്യബന്ധനവുമായിരുന്നു ജനങ്ങളുടെ വരുമാന മാർ​ഗംയ സുൽത്താൻ ഖാബൂസിന്റെ ഭരണപരിഷ്കാരങ്ങൾ ഒമാൻ ജനതയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. 1986ൽ ഒമാനിൽ ആദ്യത്തെ യൂനിവേഴ്സിറ്റിക്ക് തുടക്കം കുറിച്ചു.

 

1960കളുടെ അവസാനമാണ് ആണ് ഒമാനിൽ എണ്ണമേഖലയിൽ നിന്ന് വരുമാനം കണ്ടെത്തിത്തുടങ്ങിയത്. ഖാബൂസ് ഭരണമേറ്റെടുത്തതോടെ എണ്ണശുദ്ധീകരണശാലകൾ ആരംഭിച്ചു. രണ്ടു പ്രധാന തുറമുഖങ്ങളും മൽസ്യ പ്ലാന്റുകളും നിർമിച്ചു. അവസാനകാലത്ത് എണ്ണിയിതര മേഖലയിൽ നിന്ന് വരുമാനം കണ്ടെത്തുന്നതിന്റെ ഭാ​ഗമായി ടൂറിസം, നിക്ഷേപ മേഖലകളെ പ്രോൽസാഹിപ്പിക്കുന്ന നടപടികൾക്കും അദ്ദേഹം തുടക്കം കുറിക്കുകയുണ്ടായി.

 

(1981ൽ അബൂദബിയിൽ ആദ്യ ജിസിസി യോ​ഗത്തിനെത്തിയ സുൽത്താൻ ഖാബൂസ്. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കുവൈത്ത് അമീർ ഷെയ്ഖ് ജാബിർ അൽ അഹമ്മദ് അൽ സബാഹ്, ഖത്തർ അമീർ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽതാനി, ബഹ്റയിൻ അമീർ ഷെയ്ഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫ് തുടങ്ങിയവരെയും കാണാം.)

 

1940 നവംബർ 18ന് സലാലയിലായിരുന്നു ജനനം.  പിതാവായ സെയ്ദ് ബിൻ തൈമൂർ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനു പിന്നാലെയായിരുന്നു സുൽത്താൻ ഖാബൂസ് അധികാരത്തിലെത്തിയത്.  നവാൽ ബിന്ത് താരിഖ് ആയിരുന്നു ഭാര്യ. മക്കളില്ല.

 

സലാലയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ സുൽത്താൻ ഖാബൂസ് 16ാം വയസ്സിൽ ഉപരിപഠനത്തിന് ഇം​ഗ്ലണ്ടിൽ പോയി. ഇരുപതാം വയസ്സിൽ റോയൽ മിലിറ്ററി അക്കാദമിയിൽ ചേർന്നു. 1962ൽ ബിരുദം നേടിയ ശേഷം ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാ​ഗമായി. ഒരുവർഷം ജർമനിയിൽ സ്കോട്ടിഷ് റൈഫിൾസിന്റെ ഒന്നാം ബറ്റാലിയനിൽ സേവനം ചെ്യതു.

 

(സെയ്ദ് ബിൻ തയ്മൂർ)

സൈനിക സേവനശേഷം ഇം​ഗ്ലണ്ടിൽ തദ്ദേശ ഭരണ വിഷയങ്ങൾ പഠിച്ചു. 1966ൽ തിരികെ ഒമാനിലെത്തിയ ഖാബൂസിനെ പിതാവ് ഭരണകാര്യത്തിൽ ഇടപെടാൻ സമ്മതിച്ചില്ല. എന്നാൽ അട്ടിമറിയിലൂടെ പിതാവിനെ പുറത്താക്കിയ സുൽത്താൻ ഖാബൂസ്  1970 ജൂലൈ 23ന് ഒമാന്റെ സാരഥ്യമേറ്റെടുക്കുകയും ചെയ്തു. ഒമാന്റെ ഒറ്റപ്പെട്ട ജീവിതം മാറ്റുകയും എണ്ണവരുമാനം കൊണ്ട് രാജ്യത്തിന്റെ വികസനം സാധ്യമാക്കുകയുമായിരുന്നു സുൽത്താൻ ഖാബൂസിന്റെ ലക്ഷ്യം. മസ്ക്കത്ത് ആന്റ് ഒമാൻ എന്നായിരുന്നു അതുവരെ രാജ്യത്തിന്റെ നാമം. സുൽത്താൻ ഖാബൂസ് അത് ദ സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നാക്കി പരിഷ്കരിച്ചു. 

January 11, 2020, 09:15 am

Advertisement