20 Monday
January , 2020
6.02 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

പൗരത്വ ഭേ​ദ​ഗതി ബില്ലിനെതിരേ സണ്ണി വെയ്ൻ; പ്രതിഷേധം പങ്കുവച്ചത് കുറിക്കുകൊള്ളുന്ന വീഡിയോയിലൂടെ

December 14, 2019, 18:26 pm

പാകിസ്താൻ, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്താൻ രാജ്യങ്ങളിൽ നിന്നുള്ള മുസ് ലിം ഇതര അഭയാർഥികൾക്ക് പൗരത്വമുറപ്പുവരുത്താൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരേ പ്രതിഷേധവുമായി യുവ നടൻ സണ്ണിവെയ്നും. ഡോണ്ട് ബി എ സക്കർ എന്ന പേരിൽ 1945ൽ പുറത്തിറക്കിയ ​യുഎസ് ഹൃസ്വചിത്രത്തിലെ രം​ഗമാണ് സണ്ണി വെയ്ൻ പ്രതിഷേധമെന്ന നിലയിൽ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

 


തെരുവിലെത്തിയ വംശീയവാദി വിദേശിക്കളെ പുറത്താക്കണമെന്നും അവർ മൂലം തങ്ങൾക്കുണ്ടാവുന്ന അപകടങ്ങളെക്കുറിച്ചും ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്.. തങ്ങളുടെ ജോലികളും സമ്പത്തും ഇവിടെയെത്തിയ നീ​ഗ്രോകളും മറ്റു വിദേശികളും കവർന്നെടുക്കുകയാണെന്നും ഇവരെ തങ്ങളുടെ രാജ്യത്തു നിന്ന് പുറത്താക്കണമെന്നും വംശീയവാദി തെരുവിലിറങ്ങി ആഹ്വാനം ചെയ്യുന്നതും ഇതേക്കുറിച്ച് കാഴ്ചക്കാരായ രണ്ടുപേർ തമ്മിൽ സംസാരിക്കുന്നതുമായ രം​ഗമാണ് സണ്ണി വെയിൻ പങ്കുവച്ചിരിക്കുന്നത്.

 


ജർമനിയിൽ നിന്ന് നാസികളുടെ വംശീയ വിദ്വേഷത്തെ തുടർന്ന് പലായനം ചെയ്തെത്തിയ ഹം​ഗേറിയൻ അഭയാർഥിയായ പ്രഫസർ നാസികളുടെ ഭാഷയാണ് ഇപ്പോൾ അമേരിക്കയിലും കേൾക്കുന്നതെന്നു രണ്ടാമനോടു പറഞ്ഞുകൊടുക്കുന്നുണ്ട്.

 

നീ​ഗ്രോ​കളെയും വിദേശികളെയും കത്തോലിക്കരെയും കൽപ്പണിക്കാരെയും പുറത്താക്കുന്നതു വരെ യഥാർഥ അമേരിക്ക ഉണ്ടാവില്ലെന്നാണ് വംശീയവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസം​ഗകൻ പറയുന്നത്. മറ്റുള്ളവരെ പുറത്താക്കണമെന്ന പ്രസം​ഗകന്റെ വാക്കുകൾ കേട്ടുനിന്ന കൽപ്പണിക്കാരൻ താനടക്കമുള്ളവരെയും പുറത്താക്കണമെന്നതു കേട്ട് അസ്വസ്ഥമാവുന്നു. നമ്മെ നശിപ്പിക്കുന്നതിനു മുമ്പ് അവരെ നശിപ്പിക്കണമെന്ന പ്രസം​ഗകൻ‌റെ വാക്കുകൾക്ക് കേട്ടുനിന്ന മറ്റുള്ളവർ കൈയടിക്കുന്നുണ്ട്.

 

അസ്വസ്ഥനായ കൽപ്പണിക്കാരനോടൊപ്പം നാസികളുടെ ക്രൂരത വിവരിച്ച് ഹം​ഗേറിയൻ പ്രഫസർ നടക്കുമ്പോൾ കാമറ പിറകെ പോവുന്നു. ബെർലിനിൽ യൂനിവേഴ്സിറ്റി പ്രഫസറായിരുന്ന കാലത്ത് ഇതേ വാക്കുകൾ താൻ അവിടെ കേട്ടിരുന്നതായി പ്രഫസർ കൽപ്പണിക്കാരനോടു പറയുന്നു. നാസികളുടെ പൊട്ടത്തരമെന്നാണ് അന്നു തനിക്കു തോന്നിയത്. എന്നാൽ അത് അങ്ങനെയായിരുന്നില്ലെന്നും പിന്നീട് വ്യക്തമായി. രാജ്യത്തെ പല ​ഗ്രൂപ്പുകളായി തിരിച്ചാണ് അവർ അതു നേടിയെടുത്തതെന്നും പ്രഫസർ കൽപ്പണിക്കാരനു പറഞ്ഞുകൊടുക്കുന്നു.

 

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം ഉറപ്പുവരുത്തുന്ന മോദി സർക്കാരിന്റെ നീക്കം രാജ്യത്തിന്റെ രണ്ടാം വിഭജനത്തിനാണെന്ന പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾക്കും ദേശവ്യാപക പ്രതിഷേധങ്ങൾക്കും രാജ്യം വേദിയാവുന്നതിനിടെയാണ് സണ്ണി വെയ്നും പ്രതിഷേധത്തിന്റെ ഭാ​ഗമായത്. നിലപാട് പ്രഖ്യാപിച്ച യുവതാരത്തെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്.

 

പാർവതി തെരുവോത്താണ് മലയാള സിനിമയിൽ നിന്ന് പ്രതിഷേധമറിയിച്ച മറ്റൊരു താരം. നട്ടെല്ലിലൂടെ ഭയം അരിച്ചുകയറുന്നുണ്ട്. എന്നാൽ ഇതൊരിക്കലും നാം അനുവദിച്ചുകൊടുക്കരുതെന്നായിരുന്നു പൗരത്വ ഭേദ​ഗതി ബില്ലിനെതിരേ പാർവതി പ്രതികരിച്ചത്. മലയാളത്തിലെ സൂപ്പർ താരങ്ങളൊന്നും പൗരത്വ ഭേദ​ഗതി ബില്ലിൽ പ്രതികരിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ് കുറിക്കുകൊള്ളുന്നൊരു വീഡിയോയുമായി വന്ന് സണ്ണി വെയ്ൻ കൈയടി നേടിയിരിക്കുന്നത്.

 

December 14, 2019, 18:26 pm

Advertisement