12 Wednesday
May , 2021
6.28 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

ആവശ്യമെങ്കിൽ ജമ്മു കശ്മീർ സന്ദർശിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്


ന്യൂഡൽഹി: ആവശ്യമെങ്കിൽ ജമ്മു കശ്മീർ സന്ദർശിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രനടപടിക്കെതിരെ സമർപ്പിച്ച ഹരജികൾ പരി​ഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. ജമ്മു കശ്മീരിൽ സാധാരണ ജീവിതം പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രം ഉറപ്പുവരുത്തണമെന്നും ചീഫ് ജസ്റ്റിസ് നിർദേശം നൽകി.

 

കശ്മീർ മുൻ മുഖ്യമന്ത്രി ​ഗുലാം നബി ആസാദിന് സംസ്ഥാനം സന്ദർശിക്കാനുള്ള അനുമതിയും കോടതി നൽകി. ചികിത്സയ്ക്കായി എയിംസിലേക്ക് കൊണ്ടുവന്ന മുഹമ്മദ് യൂസഫ് തരി​ഗാമിക്ക് കശ്മീരിലേക്ക് മടങ്ങിപ്പോവാനും അനുമതിയുണ്ട്.

 

കശ്മീരിലെ കുട്ടികളുടെ അവസ്ഥയെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജമ്മു കശ്മീർ ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ നൽകിയ ഹരജികൾ പരി​ഗണിക്കുന്നത് ഈ മാസം 30 ലേക്ക് മാറ്റി. 

 

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ് ​എ ബോബ്ദേ, എസ് അബ്ദുൽ നസീർ എന്നിവരടാണ് ഹരജി പരി​ഗണിച്ച ബഞ്ചിലെ അം​ഗങ്ങൾ.

September 16, 2019, 12:27 pm

Advertisement

Advertisement