30 Monday
March , 2020
3.03 PM
livenews logo
flash News
കേരളത്തിലേക്ക് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവും സംഘവും നശിപ്പിച്ചു കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു

പൗരത്വ ഭേദ​ഗതി നിയമം പിൻവലിക്കുമോ തുടരുമോ? ബുധനാഴ്ച അറിയാം


കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം തുടരുമോ പിൻവലിക്കുമോ എന്ന് ബുധനാഴ്ചയറിയാം. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ ഹരജികള്‍ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മുസ്‌ലിം ലീഗ്, കോൺഗ്രസ്, തൃണമൂൽ പാർട്ടികൾ ഉൾപ്പെടെ സമർപ്പിച്ച 12ഓളം ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്.

 

ഹരജികളെല്ലാം സുപ്രീംകോടതി ഒന്നിച്ചാണ് പരിഗണിക്കുക. സുപ്രധാന കേസായതിനാൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ഒരു മതവിഭാഗത്തെ മാത്രം മാറ്റിനിർത്തുന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം.

 

ഭരണഘടനാ അനുച്ഛേദം 14ന്റെ നഗ്നമായ ലംഘനമാണിതെന്ന് മുസ്‍ലിം ലീഗിന്റെ ഹരജിയിൽ പറയുന്നു. ആയതിനാൽ വിവേചനപരമായ നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ലീഗിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത്.

December 14, 2019, 16:42 pm

Advertisement