18 Friday
September , 2020
12.59 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

കശ്മീർ: കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇടപെടില്ലെന്ന്​ സുപ്രീംകോടതി


ന്യൂഡൽഹി: കശ്​മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇടപെടില്ലെന്ന്​ സുപ്രീംകോടതി. ജനങ്ങള്‍ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഇക്കാര്യം പറഞ്ഞത്.

 

കോൺഗ്രസ്​ ആക്​ടിവിസ്​റ്റായ തെഹ്​സീൻ പൂനാവാലയാണ് ഹരജി നൽകിയത്. കശ്​മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക്​ വരണമെന്നാണ്​ ആഗ്രഹമെന്ന്​ സുപ്രീംകോടതി പറഞ്ഞു. എന്നാൽ, ഇതു​ മൂലം കശ്​മീരിൽ പ്രശ്​നങ്ങളുണ്ടാവരുത്​. ഒരു രാത്രികൊണ്ട് ഒന്നും ചെയ്യാനാവില്ല. കോടതിക്കും കശ്​മീരിലെ സ്ഥിതിഗതികൾ എന്താണെന്ന്​ അറിയില്ല. ഇക്കാര്യത്തിൽ സർക്കാരിന്​ കുറച്ച്​ കൂടി സമയം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. 

 

കശ്മീരിലേത് ഒരു വൈകാരികമായ വിഷയമാണ്. അതേസമയം, എത്രകാലം നിയന്ത്രണങ്ങളുമായി മുന്നോട്ടു​ പോകാനാണ്​ സർക്കാർ ഉദ്ദേശിക്കുന്നതെന്നും കോടതി ആരാഞ്ഞു. ഹരജി രണ്ടാഴ്​ചയ്ക്കു​ ശേഷം കോടതി വീണ്ടും പരിഗണിക്കും. കര്‍ഫ്യൂ, ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ എന്നിവ അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങിയ സര്‍ക്കാര്‍ നടപടികള്‍ പിന്‍വലിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

കശ്​മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്​ ശേഷം ഒരു ജീവൻ പോലും നഷ്​ടമായിട്ടില്ലെന്നായിരുന്നു​ അറ്റോണി ജനറലിന്റെ വാദം. അനിഷ്​ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്​. കേന്ദ്രസർക്കാർ സ്ഥിതിഗതികൾ ദിവസവും വിലയിരുത്തുന്നുണ്ടെന്നും എജി കോടതിയെ അറിയിച്ചു. എന്നാൽ, ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ ദിവസം തന്നെ സിആർപിഎഫുകാർ ഭയപ്പെടുത്തിയോടിച്ച വിദ്യാർത്ഥി പുഴയിൽ വീണ് മുങ്ങിമരിച്ചിരുന്നു. 

August 13, 2019, 15:02 pm

Advertisement

Advertisement