14 Thursday
November , 2019
4.15 PM
livenews logo
flash News
സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി സുദര്‍ശന്‍ പത്മനാഭന്‍ മിസോറമിലേക്ക് മുങ്ങി; നിയമപോരാട്ടത്തിന് ആക്ഷന്‍ കൗണ്‍സില്‍

ബാബരി കേസിൽ സുപ്രിംകോടതി ഇന്ന് വിധിപറയും

November 08, 2019, 21:51 pm

‌ന്യൂഡൽഹി: ബാബരി കേസിൽ സുപ്രിംകോടതി ഇന്ന് രാവിലെ 10.30ന് വിധിപറയും. ചീഫ് ജസ്റ്റിസ് തലവനായ ഭരണഘടനാബെഞ്ചാണ് രാജ്യം ഉറ്റുനോക്കുന്ന സുപ്രധാന കേസിൽ വിധി പ്രസ്താവിക്കുന്നത്. ബാബരി മസ്ജിദ് നിലനിൽക്കുന്ന 2.77 ഏക്കർ ഭൂമി ഉത്തർ പ്രദേശ് സുന്നി വഖ്ഫ് ബോർഡ്, നിർമോഹി അഖാര, രാംലല്ല വിരാജ്മാൻ എന്നിവയ്ക്കായി വിഭജിച്ചുനൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ സമർപ്പിക്കപ്പെട്ട ഹരജികളിലാണ് സുപ്രിംകോടതി വിധി പറയുന്നത്.

 

വിധി പ്രസ്താവിക്കുന്നതു കണക്കിലെടുത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയി ഉത്തർ പ്രദേശ് ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും സുരക്ഷാ മുൻകരുതലിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നു.

 

40 ദിവസം ഭരണഘടനാബെഞ്ച് മാരത്തൺ വാദം കേട്ട ശേഷം ഒക്ടോബർ 16നാണ് വിധി പറയുന്നത് മാറ്റിവച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയിയെ കൂടാതെ ജസ്റ്റിസുമാരായ എസ്എ ബോബ്ദേ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൻ, എസ് അബ്ദുൽ നസീർ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ അം​ഗങ്ങൾ.

ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയി വിരമിക്കുന്നതിനു മുമ്പ് പുറപ്പെടുവിക്കുന്ന സുപ്രധാന വിധിയാണ് ബാബരി കേസ് എന്നതു ശ്രദ്ധേയമാണ്.

November 08, 2019, 21:51 pm

Advertisement