24 Monday
February , 2020
4.09 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

കാണാതായ ഇന്തോ-അമേരിക്കൻ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ


വാഷിങ്ടൺ: ചിക്കാ​ഗോയിൽ കാണാതായ ഇന്തോ-അമേരിക്കൻ യുവതിയുടെ മൃത​ദേഹം കാറിന്റെ ഡിക്കിക്കുള്ളിൽ കണ്ടെത്തി. 34കാരിയായ സുരീൽ ദബാവാലയാണ് കൊല്ലപ്പെട്ടത്. ചിക്കാ​ഗോ ലയോള യൂനിവേഴ്സിറ്റിയിൽ നിന്നു എംബിഎ കരസ്ഥമാക്കിയ യുവതിയെ ഡിസംബർ 30നായിരുന്നു കാണാതായത്.  

 

യുവതിയുടെ കുടുംബം ഏർപ്പെടുത്തിയ സ്വകാര്യ ഡിറ്റക്ടീവുകളാണ് മൃതദേഹം കണ്ടെത്തിയത്. വെസ്റ്റ് ​ഗാർഫീൽഡ് പാർക്കിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയ യുവതിയുടെ കാറിലെ ഡിക്കിയിലായിരുന്നു കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞനിലയിൽ മൃതദേഹം കിടന്നിരുന്നത്.

 

ഗുജറാത്ത് സ്വദേശിയായ ഡോ. അഷ്റഫ് ദബാവാലയുടെ മകളാണ് സുരീൽ. ഷോംബർ​ഗിലെ അറിയപ്പെടുന്ന ഡോക്ടറാണ് അഷ്റഫ്. മകളെ കാണാതായതിനെ തുടർന്ന് വിവരം നൽകുന്നവർക്ക് കുടുംബം 10000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

 

പോസ്റ്റ്മോർട്ടം റിപോർട്ട് പുറത്തുവന്നാതെ കൂടുതൽ വിവരങ്ങൾ ലഭിക്കൂം എന്നും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലിസ് അറിയിച്ചു.

January 17, 2020, 12:49 pm

Advertisement