24 Friday
September , 2021
11.21 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

'ഞാൻ മേയറല്ല, എംപിയാണ്'; എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി; വിവാദം


 

തൃശൂരില്‍ വീണ്ടും സല്യൂട്ട് വിവാദം. എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച് ബിജെപി എംപി സുരേഷ് ഗോപി. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്.

 

പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയാണ് വിവാദ സംഭവം. ഒല്ലൂര്‍ എസ്‌ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ​ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. 

 

സ്ഥലം സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപിയെ കാണാൻ നിരവധി പേര്‍ എത്തിയിരുന്നു. ഈ സമയം ജീപ്പില്‍ ഇരിക്കുകയായിരുന്ന ഒല്ലൂര്‍ എസ്‌ഐ തന്നെ കണ്ടിട്ടും ഇറങ്ങി വരാതിരുന്നതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്.

 

ഇതോടെ ജീപ്പിലിരുന്ന എസ്ഐയെ സുരേഷ് ​ഗോപി വിളിച്ചുവരുത്തുകയും ശേഷം സലൂട്ട് ആവശ്യപ്പെടുകയുമായിരുന്നു. താന്‍ മേയര്‍ അല്ല, മറിച്ച് എംപി അല്ലേ ഒരു സല്യൂട്ട് ഒക്കെ ആവാം എന്നായിരുന്നു സുരേഷ് ഗോപിയുടെ പക്ഷം.

 

'താങ്കള്‍ ജീപ്പില്‍ തന്നെ ഇരിക്കുകയായിരുന്നില്ലേ. ഞാന്‍ ഒരു എംപിയാണ്. മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം. ആ ശീലമൊന്നും മറക്കരുത്- എന്നായിരുന്നു സുരേഷ് ഗോപിയുടെ വാദം.

 

ഇതോടെ എസ്‌ഐ ഗത്യന്തരമില്ലാതെ സുരേഷ്‌ ഗോപിക്ക് സല്യൂട്ട് അടിക്കുകയായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധവും വിമര്‍ശനവുമാണ് സുരേഷ്‌ ഗോപിക്കെതിരെ ഉയരുന്നത്. പൊതുജന മധ്യത്തില്‍ സല്യൂട്ട് നിര്‍ബന്ധപൂര്‍വം ചെയ്യിച്ച് എസ്‌ഐയെ അപമാനിച്ചു എന്നാണ് ഉയരുന്ന ആക്ഷേപം.

 

അതേമസമയം, എംപിക്കും എംഎല്‍എക്കും സല്യൂട്ട് ചെയ്യണമെന്ന് പ്രോട്ടോകോളില്ല എന്നാണ് പൊലീസ് അസോസിയേഷന്‍റെ പ്രതികരണം. നേരത്തെ, തൃശൂര്‍ മേയർ പൊലീസ് ഉദ്യോ​ഗസ്ഥനോട് സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സല്യൂട്ട് ആവശ്യപ്പെട്ട് സുരേഷ് ഗോപിയും വിവാദങ്ങളില്‍ ഇടം പിടിച്ചത്. 

September 15, 2021, 17:19 pm

Advertisement

Advertisement