25 Wednesday
November , 2020
5.26 AM
livenews logo
flash News
'കുഴപ്പമൊന്നുമില്ല'; അന്യായ തടവിന്റെ 50ാം ദിവസം സിദ്ദീഖ് കാപ്പന്‍ ഭാര്യയും കുട്ടികളുമായി സംസാരിച്ചു EXCLUSIVE ബിബിസിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയിലും ഇടംപിടിച്ച് ഷഹീൻബാ​ഗിലെ ദീദി സ്പുട്നിക് വി കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രാപ്തിയുള്ളതെന്ന് റഷ്യ രാജ്യസുരക്ഷ: 43 മൊബൈൽ ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തി യോ​ഗിയെ ഭീഷണിപ്പെടുത്തിയെന്ന്; 16കാരനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ് ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി

പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ ഡ്രൈവറും സഹായിക്കാനെത്തിയ ഡോക്ടറും ബസ് കയറി മരിച്ചു


പൂനെ: കാറിന്റെ പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ ഡ്രൈവറും സഹായിക്കാനെത്തിയ ഡോക്ടറും ബസ് കയറി മരിച്ചു. രണ്ടു ഡോക്ടര്‍മാര്‍ക്ക് പരിക്ക്. മുംബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

 

നട്ടെല്ല് ശസ്ത്രക്രിയ വിദഗ്ധനായ സര്‍ജന്‍ കേതന്‍ ഖുര്‍ജേകര്‍(44), ഡ്രൈവര്‍ ധ്യാനേശ്വര്‍ ഭോസാലെ(27) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഡോക്ടര്‍മാര്‍ രണ്ടുപേരും ഓര്‍തോപീഡിക് സര്‍ജന്മാരാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറാവുകയായിരുന്നു. ടയര്‍ മാറ്റിയിടുന്നതിന് ഡ്രൈവറെ സഹായിക്കാനെത്തിയതായിരുന്നു ഡോക്ടര്‍. ഈ സമയം ഇതുവഴിയെത്തിയ സ്വകാര്യ ബസ് ഇരുവര്‍ക്കു മേല്‍ പാഞ്ഞുകയറുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

 


സഞ്ചേതി ആശുപത്രിയിലെ സ്‌പൈന്‍ സര്‍ജറി വിഭാഗം മേധാവിയായ ഡോ. ഖുര്‍ജേല്‍ക്കര്‍ മൂവായിരത്തിയഞ്ഞൂറോളം സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

September 16, 2019, 16:25 pm

Advertisement

Advertisement