27 Saturday
November , 2021
5.02 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

ജയ് ഭീം ടീസർ പുറത്തുവിട്ട് സൂര്യ


തന്റെ പുതിയ ചിത്രമായ ജയ് ഭീമിന്റെ ടീസർ സൂര്യ പുറത്തുവിട്ടു. ഹൃദയത്തോടു ചേർന്നുനിൽക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് സൂര്യ ട്വിറ്ററിലൂടെ ടീസർ ലിങ് പങ്കുവച്ചത്. 90കളിൽ നടന്ന യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ടി ജെ ജ്ഞാനവേൽ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ രചനയും മാധ്യമപ്രവർത്തകൻ കൂടിയായ ജ്ഞാനവേൽ ആണ് നിർവഹിച്ചിരിക്കുന്നത്.

 

അടിച്ചമർത്തപ്പെട്ട ജനതയ്ക്കെതിരേ പൊലീസ് നടത്തുന്ന കിരാത നടപടികൾക്കെതിരേ നിയമപോരാട്ടം നടത്തുകയാണ് അഭിഭാഷകനായ സൂര്യയെന്ന് ടീസർ വ്യക്തമാക്കുന്നു. യഥാർഥ കഥകൾക്ക് സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് താൻ ഉറച്ചുവിശ്വസിക്കുന്നുവെന്നും സൂര്യ ട്വീറ്റ് ചെയ്തു.

 

ആദിവാസികൾക്കെതിരേ പൊലീസ് നടത്തുന്ന ക്രൂരതകൾക്കെതിരേ പരാതിയുമായെത്തുന്ന യുവതിക്കു വേണ്ടിയാണ് സൂര്യയുടെ അഭിഭാഷകകഥാപാത്രം കോടതിയിലെത്തുന്നത്.

 

പ്രകാശ് രാജ്, രജീഷ് വിജയൻ തുടങ്ങിയവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങൾ. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

 

October 15, 2021, 16:06 pm

Advertisement

Advertisement