13 Thursday
August , 2020
10.25 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ദിൽ ബേച്ചാരേ റിലീസ് ജൂലൈ 24ന്; സുശാന്ത് ഒപ്പമില്ലാത്തതിന്റെ ദുഖം സഹിക്കാനാവുന്നില്ലെന്ന് സംവിധായകൻ മുകേഷ് ചബ്ര


 

അടുത്തിടെ ജീവനൊടുക്കിയ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് അവസാനമായി അഭിനയിച്ച ചിത്രമായ ദിൽ ബേച്ചാരേ ജൂലൈ 24ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്യും. കാസ്റ്റിങ് ഡയറക്ടറായിരുന്ന മുകേഷ് ചബ്രയുടെ പ്രഥമ സംവിധാന സംരംഭമാണ് ദിൽ ബേച്ചാരേ. ചിത്രത്തിന്റെ റിലീസ് വാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ ആരാധകർ ആഹ്ലാദത്തിലാണ്. എന്നാൽ ആ സന്തോഷം പങ്കുവയ്ക്കാൻ സുശാന്ത് എന്ന തന്റെ ആത്മസുഹൃത്ത് ഒപ്പമില്ലല്ലോ എന്നോർക്കുമ്പോൾ ദുഃഖം സഹിക്കാനാവുന്നില്ലെന്ന് മുകേഷ് ചബ്ര പറയുന്നു.

 

 

ശക്തമായ ആത്മ ബന്ധമായിരുന്നു മുകേഷും സുശാന്തും തമ്മിൽ. സുശാന്തിന്‌ ' കൈ പൊ ചെ ' എന്ന സിനിമയിലൂടെ വലിയ വഴിത്തിരിവുണ്ടാക്കി കൊടുത്തത് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറായിരുന്ന മുകേഷാണ്. സംവിധായക മോഹം മനസ്സിൽ സൂക്ഷിച്ചു നടന്നിരുന്ന ആളായിരുന്നു മുകേഷ് ചബ്രാ.  ആ സമയത്ത് മുകേഷ് സിനിമ ചെയ്യുകയാണെങ്കിൽ താൻ നിരുപാധികം വന്ന് അഭിനയിച്ചു തരാം എന്ന് സുശാന്ത് വാഗ്‌ദാനം ചെയ്തിരുന്നു. ഏഴു വർഷത്തിനു ശേഷം സിനിമയിൽ കത്തി നിൽക്കുന്ന സമയത്ത് മുകേഷ് സുശാന്തിനെ സമീപിച്ചപ്പോൾ തന്നെ അത് പ്രാവർത്തികമാക്കുകയും ചെയ്തു.  

 

 

 

 

 

ഞാൻ ദിൽ ബേച്ചാരേ പ്രോജക്റ്റുമായി സമീപിച്ചപ്പോൾ കഥയോ കാര്യങ്ങളോ ഒന്നും ചോദിക്കാതെയാണ് സുശാന്ത് അഭിനയിക്കാമെന്ന് സമ്മതിച്ചത്. വലിയ താരങ്ങളെ ആശ്രയിക്കാതെ തന്നിലെ സംവിധായകന്റെ മനസ്സുമായി യോജിച്ചു പോകുന്ന ഒരാളായിരിക്കണം എന്റെ നായകൻ എന്ന് തീർച്ചപ്പെടുത്തിയ എനിക്ക് സുശാന്തിനെ കിട്ടിയത് മഹാ ഭാഗ്യം തന്നെയായിരുന്നു . അദ്ദേഹം സെറ്റിൽ വച്ച് എന്നെ  വളരെയധികം സഹായിച്ചു. ഞങ്ങൾ ഒന്നിച്ചിരുന്നു ചർച്ച ചെയ്‌ത് ഓരോ രംഗവും ചിത്രീകരിച്ചു. നല്ലൊരു മനുഷ്യൻ, നടൻ എന്നതിലുപരി നല്ലൊരു ക്രിയേറ്ററും സുശാന്തിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ മുഹൂർത്തങ്ങൾ കൂടിയായിരുന്നു അത്.

 

ഞാൻ പ്രതീക്ഷിച്ചതിനപ്പുറം നല്ലൊരു പ്രോജക്റ്റായി മാറി  ദിൽ ബേച്ചാരേ. അതിനു കാരണം എന്റെ ആത്മ സുഹൃത്തിന്റെ സഹായ സഹകരണമാണ്. സഞ്ജനാ സംഘിയും സെയിഫ് അലി ഖാനുമാണ് ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുകേഷ് ചബ്ര സംവിധാനം ചെയ്ത  പ്രഥമ ചിത്രമായ ദിൽ ബേച്ചാരേ യുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എ ആർ റഹ്‌മാനാണ് ഫോക്സ് സ്റ്റാർ സ്‌റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ജോൺ ഗ്രീൻസിന്റെ 'ദി ഫോൾട് ഇൻ അവർ സ്റ്റാർസ് 'എന്ന പ്രസിദ്ധമായ  നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ദിൽ ബേച്ചാരേ.

 

July 04, 2020, 12:16 pm

Advertisement

Advertisement