30 Monday
March , 2020
3.49 PM
livenews logo
flash News
കേരളത്തിലേക്ക് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവും സംഘവും നശിപ്പിച്ചു കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു

പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം സുഷ്മിത സെൻ അഭിനയരം​ഗത്തേക്ക് മടങ്ങിവരുന്നു


പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയരം​ഗത്തേക്ക് മടങ്ങിവരുന്നതായി ബോളിവുഡ് താരം സുഷ്മിത സെൻ. 2010ൽ അനീസ് ബസ്മിയുടെ നോ പ്രോബ്ലം എന്ന ചിത്രത്തിലായിരുന്നു സുഷ്മിത അവസാനമായി പ്രത്യക്ഷപ്പെട്ടത്.

 

ഉപാധികളില്ലാതെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരാധകർക്കു വേണ്ടിയാണ് താൻ മടങ്ങിവരുന്നതെന്ന് സുഷ്മിത ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

 

2010ൽ മകളെ ദത്തെടുത്ത ശേഷമായിരുന്നു താരം സിനിമയിൽ നിന്നു ഇടവേളയെടുക്കാൻ തീരുമാനിച്ചത്. മകളുടെ ജീവിതത്തിലെ ഓരോ പടവുകളും കാണുന്നതിനാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.

 

1994ൽ പതിനെട്ടാം വയസ്സിൽ ലോകസുന്ദരി പട്ടം നേടിയ സുഷ്മിത 96ലാണ് ആദ്യ സിനിമയിൽ അഭിനയിച്ചത്. പിന്നീട് അമ്പതിലധികം ചിത്രങ്ങളുടെ ഭാ​ഗമായി. രക്ഷകൻ, മുതൽവൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും സുഷ്മിത പ്രത്യക്ഷപ്പെട്ടു.

December 09, 2019, 15:04 pm

Advertisement