24 Monday
February , 2020
6.24 PM
livenews logo
flash News
സംഘപരിവാരം പൊളിച്ചുനീക്കിയ ബാബരി മസ്ജിദിനു പകരം നൽകുന്ന ഭൂമി സ്വീകരിക്കുമെന്ന് സുന്നി വഖ്ഫ് ബോർഡ് സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കു നേരെ ഹിന്ദുത്വ ആക്രമണം; പോലിസുകാരൻ കൊല്ലപ്പെട്ടു, മേഖലയിൽ നിരോധനാജ്ഞ ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു

​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി


പൗരത്വ ഭേദ​ഗതി നിയമത്തെ അനുകൂലിച്ച് രം​ഗത്തെത്തിയ ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാനും കേന്ദ്ര സർക്കാരിനുതിരെ അമ്പെയ്ത് സ്വാമി സന്ദീപാനന്ദ ​ഗിരി. താനാണ് സംസ്ഥാനത്തിന്റെ അധിപനെന്ന വാദവുമായി ​ഗവർണർ രം​ഗത്തെത്തിയതോടെയാണ് ഫേസ്ബുക്കിലൂടെ സന്ദീപാനന്ദ ​ഗിരിയുടെ പ്രതികരണം.

 

കേരളത്തിന്റെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളാണ്! കേരളത്തിന്റെ ഗവർണറെ തിരഞ്ഞുപിടിച്ച് കേരളത്തിലേക്ക് അയച്ചതിൽ കേരളത്തിലെ ജനങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് സ്വാമി ചൂണ്ടിക്കാട്ടുന്നു. ഇനി, ഇന്ത്യൻ പ്രസിഡന്റാണ് ഗവർണറെ നിയമിച്ചതെങ്കിൽ ആ പ്രസിഡന്റിനെ നിയമിച്ചതാരാണ്?. അതാണ് ഇന്ത്യ ഇന്ന് നേരിടുന്ന ദുരിതം എന്ന് സ്വാമി തുറന്നടിച്ചു.

ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണര്‍ തന്നെയാണെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍റെ വാദം. സിഎഎക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നും പക്ഷേ തന്നെ അറിയിക്കുന്നതാണ് മര്യാദയെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞിരുന്നു. നേരത്തെയും സിഎഎയ്ക്കെതിരായ കേരള സർക്കാരിന്റെ നടപടിയെ എതിർത്ത് ​ഗവർണർ രം​ഗത്തെത്തിയിരുന്നു. 

 

നിയമസഭ പ്രമേയം പാസാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ​ഗവർണറുടെ അവകാശ വാദം. ഇതിനു പിന്നാലെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചതിനെതിരെയും ​ഗവർണർ രം​ഗത്തെത്തിയത്. ഇതിനെതിരെ മുഖ്യമന്ത്രി രം​ഗത്തുവന്നതോടെയായിരുന്നു ​ഗവർണറുടെ പുതിയ അവകാശ വാദം. 

 

നേരത്തെയും സംഘപരിവാറിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് സ്വാമി സന്ദീപാനന്ദ ​ഗിരി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘപരിവാർ കലാപത്തിനെതിരെയും അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു. സംഘപരിവാറിന്റെ മുമ്പില്‍ തോറ്റു കൊടുക്കാന്‍ തയ്യാറല്ലെന്നും അവരുടെ മുമ്പില്‍ അടിയറവ് വയ്ക്കുന്ന കാവിയല്ല താനിട്ടിരിക്കുന്നതെന്നും സ്വാമി വ്യക്തമാക്കിയിരുന്നു.

January 17, 2020, 19:29 pm

Advertisement