28 Tuesday
January , 2020
6.46 AM
livenews logo
flash News
എംസി മാത്യു അന്തരിച്ചു യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ കളമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ് പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി 'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ മഴക്കെടുതി: റാസൽഖൈമ ഭരണാധികാരി 17.5 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്

ജൂലിയൻ അസാഞ്ചിനെതിരായ ലൈം​ഗികാരോപണ കേസിൽ സ്വീഡൻ അന്വേഷണം അവസാനിപ്പിച്ചു

November 19, 2019, 20:11 pm

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിനെതിരായ ലൈം​ഗികാരോപണക്കേസിൽ സ്വീഡൻ അന്വേഷണം അവസാനിപ്പിച്ചു. 2010ലാണ് അസാഞ്ചിനെതിരേ സ്വീഡനിൽ ലൈം​ഗികാരോപണം ഉയർന്നത്. എന്നാൽ അസാഞ്ച് ആരോപണം നിഷേധിക്കുകയും സ്വീഡനിലേക്ക് നാടുകടത്തുന്നത് തടയാൻ 2012ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടുകയുമുണ്ടായി.

 

എന്നാൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി 48കാരനും ആസ്ത്രേലിയൻ പൗരനുമായ ജൂലിയൻ അസാഞ്ചിനെ ബ്രിട്ടൻ ജയിലിൽ അടച്ചു. അമ്പത് ആഴ്ച തടവ് വിധിക്കപ്പെട്ട അസാഞ്ച് ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.

 

അതിനിടെ അമേരിക്കയും അസാഞ്ചിനെ ആവശ്യപ്പെട്ടിരുന്നു. അമേരിക്ക വിവിധ രാജ്യങ്ങളിൽ നടത്തിയ സൈനികനടപടികളെക്കുറിച്ചും നയതന്ത്രതലത്തിൽ നടത്തിയ ഇടപെടലുകളെക്കുറിച്ചുമുള്ള ആയിരക്കണക്കിന് രേഖകൾ വിക്കിലീക്സിലൂടെ ജൂലിയൻ അസാഞ്ച് പുറത്തുവിട്ടുവെന്ന കുറ്റം ചുമത്തിയാണ് അമേരിക്ക അസാഞ്ചിനെ ആവശ്യപ്പെട്ടത്.

ജൂൺ മാസത്തിൽ ബ്രിട്ടന്റെ ആഭ്യന്തരസെക്രട്ടറി സാജിദ് ജാവേദ് അസാഞ്ചിനെ അമേരിക്കയ്ക്ക് വിട്ടുനൽകാമെന്ന് സമ്മതിച്ചിരുന്നു.

 

അതേസമയം ബ്രിട്ടൻ ജയിലിൽ ജൂലിയൻ അസാഞ്ചിന്റെ അവസ്ഥ പരിതാപകരമാണെന്നും ഈ പോക്ക് പോയാൽ അദ്ദേഹത്തിന്റെ ജീവൻ തന്നെ നഷ്ടപ്പെടുമെന്നും യുഎൻ മനുഷ്യാവകാശ പ്രവർത്തകൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

November 19, 2019, 20:11 pm

Advertisement