4 Thursday
March , 2021
2.05 PM
livenews logo
flash News
രണ്ടിലയ്ക്കു വേണ്ടി ജോസഫ് വിഭാ​ഗം സുപ്രിംകോടതിയിൽ സർക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം യുപിയിൽ ദുരഭിമാനക്കൊല: 17കാരിയുടെ തലവെട്ടിയെടുത്ത് പിതാവ് പൊലീസ് സ്റ്റേഷനിൽ ഐ എം വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റന്റ് കമാൻഡന്റ് മകനെ കാണാനില്ലെന്ന് പരാതി; വണ്ടികയറ്റികൊന്ന അമ്മയെ കൈയോടെ പിടിച്ച് പൊലീസ് ശ്രീജ നെയ്യാറ്റിൻകരയ്ക്കെതിരെ ലൈം​ഗികാധിക്ഷേപവുമായി പൊലീസുകാരൻ; അശ്ലീല കമന്റുകൾ സംഘപരിവാറിനെതിരായ പോസ്റ്റുകളിൽ ഡൽഹി വംശഹത്യ ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10642; ബിജെപിക്ക് 105 വോട്ട് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം ഒൻപതിന് മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: ഡോ. തസ്‌ലിം റഹ്മാനി എസ്ഡിപിഐ സ്ഥാനാർഥി

വേറിട്ട അനുഭവമായി ടാലന്റ് പബ്ലിക് സ്കൂൾ ഓൺലൈൻ കിഡ്സ് ആർട്ട് ഫെസ്റ്റിവൽ


വടക്കാങ്ങര: ടാലെന്റ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ഓൺലൈൻ കിഡ്സ് ആർട്ട് ഫെസ്റ്റിവൽ വേറിട്ട അനുഭവമായി. ആടിയും പാടിയും കഥ പറഞ്ഞും അഭിനയത്തിന്റെയും ഭാവനയുടേയും ചിറകിലേറി കുരുന്നു പ്രതിഭകള്‍ വിസ്മയം തീര്‍ത്തപ്പോള്‍ അധ്യാപകരും രക്ഷിതാക്കളും  കുട്ടികളുമൊക്കെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളുണ്ടാക്കിയ സന്തോഷം പങ്കുവച്ചു.

 

കുട്ടികളുടെ സര്‍ഗ വാസനകളെ വളര്‍ത്താനും സമൂഹത്തിന്റെ പുരോഗതിക്ക് പ്രയോജനപ്പെടുത്താനും കലോല്‍സവങ്ങൾ സഹായകമാണെന്നും  ഇത്തരം കഴിവുകൾ പരിപോഷിപ്പിക്കാൻ നൂതന മാർ​ഗങ്ങൾ കണ്ടെത്തിയത് വളരെ പ്രശംസനീയമായമാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. 

 

പരിപാടി മങ്കട എംഎല്‍എ ടി എ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുൽ ഖാദർ  അധ്യക്ഷത വഹിച്ചു. പ്രശസ്ത എജ്യുക്കേഷണൽ മോട്ടിവേറ്ററും കോർപറേറ്റ് ട്രെയ്നറുമായ മധു ഭാസ്കരൻ മുഖ്യാധിതിയായിരുന്നു. 

 

സ്കൂള്‍ സിഇഒ യാസിർ കരുവാട്ടിൽ, പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യാ ഐസക്, വൈസ് പ്രിന്‍സിപ്പല്‍ ഫര്‍സാന പി വി, മാനേജര്‍ ജൗഹറലി തങ്കയത്തില്‍, സിസിഎ മേധാവി ശശികുമാര്‍ സോപാനത്ത്, അസിസ്റ്റന്റ് സിസിഎ സഫ്ന സംസാരിച്ചു.

October 24, 2020, 21:20 pm

Advertisement

Advertisement