9 Thursday
July , 2020
7.32 PM
livenews logo
flash News
339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു

കഠിനപ്രയത്നവും പ്രാർഥനയും വിഫലമായി; കുഴൽക്കിണറിൽ വീണ സുജിത്ത് വിൽസൺ മരണത്തിന് കീഴടങ്ങി


ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തകരുടെ കഠിനപ്രയത്നം വിഫലമായി. തമിഴ്നാട്ടിലെ നാടുകാട്ടുപട്ടിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരൻ സുജിത്ത് മരണത്തിനു കീഴടങ്ങി. ചൊവ്വാഴ്ച രാവിലെയാണ് സുജിത്തിന്റെ മൃതദേഹം കുഴൽക്കിണറിൽ നിന്നു പുറത്തെടുത്തത്. 88 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നിരുന്നത്.

 

98 അടി താഴ്ചയിൽ മൂന്ന് സമാന്തര കുഴികൾ എടുത്ത് ഇവ വലുതാക്കിയ ശേഷം കുട്ടി കുടുങ്ങിയ കുഴൽക്കിണറിലേക്ക് രക്ഷാപ്രവർത്തകർ എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നതിനിടെ കുട്ടി വീണ കുഴൽക്കിണറിൽ നിന്ന് ദുർ​ഗന്ധം പരന്നതോടെ സുജിത്ത് മരിച്ചുവെന്ന് രക്ഷാപ്രവർത്തകർക്ക് ബോധ്യമായിരുന്നു.

 

മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് തമിഴ്നാട് പ്രിൻസിപൽ സെക്രട്ടറി ജെ രാധാകൃഷ്ണൻ പറഞ്ഞു. കുട്ടിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു. ദൗർഭാ​ഗ്യവശാൽ കുഴൽക്കിണറിൽ നിന്ന് ​​ദു​ർ​ഗന്ധം പരക്കുകയായിരുന്നു. സുജിത് വിൽസന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

ഒക്ടോബർ 25ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു കുട്ടി കുഴൽക്കിണറിൽ വീണത്. 20 അടി താഴ്ചയിൽ കുടുങ്ങിക്കിടന്ന കുട്ടി പലപ്പോഴായി കൂടുതൽ താഴേക്ക് പോവുകയായിരുന്നു. ഓക്സിജൻ കുഴൽക്കിണറിലേക്ക് എത്തിച്ചുനൽകിയും മാതാപിതാക്കളെ കൊണ്ട്  പേരുവിളിപ്പിച്ചുകൊണ്ടും രക്ഷാപ്രവർത്തകർ കുട്ടി അബോധാവസ്ഥയിലാവുന്നത് തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിനിടെ കുട്ടി അബോധാവസ്ഥയിലായി.


 

October 29, 2019, 08:39 am

Advertisement