24 Monday
February , 2020
6.14 PM
livenews logo
flash News
സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കു നേരെ ഹിന്ദുത്വ ആക്രമണം; പോലിസുകാരൻ കൊല്ലപ്പെട്ടു, മേഖലയിൽ നിരോധനാജ്ഞ ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി

എസ്ഐയുടെ കൊലപാതകം; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി


തിരുവനന്തപുരം: കളിയിക്കാവിളയിൽ തമിഴ്‌നാട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്ഐ വില്‍സണെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. തൗഫീഖ് (28), അബ്ദുൽ ഷമീം (32) എന്നീ പ്രതികൾക്കെതിരെയാണ്​ യുഎപിഎ ചുമത്തിയത്​. ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ് കേസ​ന്വേ​ഷ​ണം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക്​ (എ​ൻ​ഐ​എ) കൈ​മാ​റിയേക്കും. 

 

ഇവര്‍ക്ക് പൊലീസ് തീവ്രവാദി ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് നടപടി. എന്നാല്‍ പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ തീവ്രവാദബന്ധം സംബന്ധിച്ച് വിശദവിവരങ്ങള്‍ ഇല്ല.‌‌ കളിയിക്കാവിളയില്‍ സ്‌പെഷല്‍ എസ്ഐ വില്‍സണെ വെടിവച്ച് കൊന്നത് പൊലീസിനോടുള്ള പ്രതികാരമെന്ന് പ്രതികള്‍ സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്.

 

അബ്ദുൽ ഷമീമിന്റെയും തൗഫീഖിന്റെയും സംഘത്തില്‍പ്പെട്ടവരെ ഡല്‍ഹിയിലും ബെംഗളുരുവിലുമായി പൊലീസ് പിടികൂടിയിരുന്നു. ഇതിനുള്ള പ്രതികാരമെന്ന നിലയില്‍ പൊലീസുകാരനെ കൊല്ലണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചു. പരിചയമുള്ള പ്രദേശമെന്ന നിലയിലാണ് കളിയിക്കാവിള തിരഞ്ഞെടുത്തതെന്നും പ്രതികള്‍ വിശദീകരിച്ചതായും കന്യാകുമാരി എസ്പി കെ കെ ശ്രീനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

 

നേരത്തെ പ്രതികള്‍ക്ക് വേണ്ടി മജിസ്‌ട്രേറ്റിസ്റ്റ് വസതിയില്‍ ഹാജരാകാന്‍ എത്തിയ മൂന്ന് അഭിഭാഷകരെ കുഴിത്തുറ കോടതിയിലെ മറ്റു അഭിഭാഷകര്‍ തടഞ്ഞിരുന്നു. ഐഎസ് ബന്ധമുണ്ടെന്ന കരുതുന്ന ചിലരുമായി മുഹമ്മദ് ഷെമീമിനും അടുപ്പം ഉണ്ടെന്നാണ് പ്രതികളെ പിടികൂടിയ ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്.

 

കഴിഞ്ഞദിവസം ഉഡുപ്പിയില്‍ നിന്നാണ് പ്രതികൾ പിടിയിലായത്. ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇവരെ റെയില്‍വേ- കര്‍ണാടക- തമിഴ്‍നാട് പൊലീസ് സംയുക്തമായി പിടികൂടുകയായിരുന്നു. തുടർന്ന്​ ഇവരെ തമിഴ്‍നാട്- കേരള അതിര്‍ത്തിയിലെ കുഴിത്തുറ സ്​റ്റേഷനിലെത്തിച്ചു. 

 

ജനുവരി എട്ടിന് രാ​ത്രി 10.30 ഓ​ടെ​യാ​ണ് കളിയിക്കാവിള​ ചെ​ക്​​പോ​സ്​​റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്ഐ മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി വി​ൽ​സ​ണെ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ വെ​ടിവ​ച്ചു​കൊ​ന്ന​ത്. ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണ്​ ന​ട​ത്തി​യ​തെ​ന്നാ​ണ്​ പൊ​ലീ​സ്​ വി​ല​യി​രു​ത്ത​ൽ.

January 17, 2020, 11:34 am

Advertisement