29 Saturday
February , 2020
4.07 PM
livenews logo
flash News
ആൺകുട്ടിയുമായി സംസാരിച്ചതിന് പെൺകുട്ടിക്ക് മുടി മുറിച്ച് മർദനം നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി

എൻസിഎപി ഇടിപരീക്ഷണത്തിൽ അഞ്ചിൽ അഞ്ചു സ്റ്റാറുമായി ടാറ്റ ആൽട്രോസ്


​ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്രോ​ഗ്രാമിന്റെ(എൻസിഎപി)ക്രാഷ് ടെസ്റ്റിൽ ടാറ്റയുടെ ആൽട്രോസ് അഞ്ചു സ്റ്റാറുകൾ കരസ്ഥമാക്കി. ജനുവരി 22നാണ് ആൽട്രോസ് ലോഞ്ച് ചെയ്യുന്നത്. ഇതിനു മുന്നോടിയായി നടത്തിയ ഇടിപരീക്ഷണത്തിലാണ് ആൽട്രോസ് മികച്ച പ്രകടനം കാഴ്ചവച്ചത്. ടാറ്റയുടെ നെക്സനും 5 സ്റ്റാർ കരസ്ഥമാക്കിയിരുന്നു എന്നതിനാൽ ഇന്ത്യൻ വാഹനനിർമാണക്കമ്പനിയുടെ നേട്ടം ശ്രദ്ധേയമായിട്ടുണ്ട്.

 

മുതിർന്നവരുടെ സുരക്ഷാ വിലയിരുത്തലിൽ 17ൽ 16.13 പോയിന്റും ആൽട്രോസ് കരസ്ഥമാക്കി. അതേസമയം ചൈൽഡ് പ്രൊട്ടക്ഷനിൽ 49ൽ 29 പോയിന്റുകളാണ് വാഹനം നേടിയത്.

 

 

ഇന്ത്യൻ ഉപയോക്താക്കൾക്ക് താങ്ങാൻ കഴിയുന്ന 5 സ്റ്റാർ ​സുരക്ഷാ പ്രകടനം നടത്തുന്ന ആൽട്രോസിന്റെ മികവ് മറ്റ് വാഹനനിർമാതാക്കൾക്ക് മാതൃകയാക്കാമെന്ന് ​ഗ്ലോബൽ എൻസിഎപി സിഇഒയും പ്രസിഡന്റുമായ ഡേവിഡ് വാർഡ് ചൂണ്ടിക്കാട്ടി. ‍

 

ഇരട്ട എയർബാ​ഗ്, എബിഎസ്, സീറ്റ്ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിങ് സെൻസർ തുടങ്ങിയ സൗകര്യങ്ങൾക്കു പുറമേ വാഹനത്തിനുള്ളിൽ ആവശ്യത്തിന് ഇടമൊരുക്കിയും ആൽട്രോസ് ഉപയോക്താക്കളെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. 7.5 മുതൽ 8.2 ലക്ഷം രൂപ വരെയാണ് ടാറ്റ ആൽട്രോസിന്റെ ഷോറൂം വില.

January 15, 2020, 20:11 pm

Advertisement