27 Saturday
November , 2021
4.36 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

ടാറ്റ പഞ്ച് ഈ മാസം നാലിന് അവതരിപ്പിക്കും


 

മൈക്രോ എസ് യുവി ആയ ടാറ്റ പഞ്ച് ഈ മാസം നാലിന് അവതരിപ്പിക്കും. അന്നേദിവസം മുതൽ ബുക്കിങ്ങും ആരംഭിക്കും. അതേസമയം വാഹനം നിരത്തിലിറക്കാൻ ഏതാനും ആഴ്ചകൾ കൂടിയെടുക്കുമെന്നാണ് വിവരം. ബുക്കിങ് തുകയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ നിർമാതാക്കളായ ടാറ്റ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

പഞ്ചിന്റെ ഡോറുകൾ 90 ഡി​ഗ്രി ആം​ഗിളിൽ വരെ തുറക്കാൻ കഴിയും. ഇതിനാൽ തന്നെ യാത്രികർക്ക് വാഹനത്തിലേക്ക് കയറാനും ഇറങ്ങാനും അനായാസം കഴിയും.

 

സമാന​ഗണത്തിൽ പെട്ട മാരുതി സുസുക്കിയുടെ ഇ​ഗ്നിസിനേക്കാൾ വലിപ്പക്കൂടുതൽ പഞ്ചിനുണ്ടെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. ഇതിനാൽ തന്നെ പഞ്ചിന് ​ഗ്രൗണ്ട് ക്ലിയറൻസും കൂടുതൽ ലഭിക്കും. എസി വെന്റുകളിലും ഡാഷ് ബോർഡിലും വ്യത്യസ്ത നിറങ്ങളാണ് പഞ്ചിന് നൽകിയിരിക്കുന്നത്.

 

നെക്സൻ എസ് യുവി അല്ലെങ്കിൽ അൽട്രോസ് പ്രീമിയം ഹാച്ബാക്കിൽ ലഭ്യമായ ഹാർമന്റെ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ടാറ്റ പഞ്ചിലും. ഈ ഇൻഫോടെയിൻമെന്റിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ പ്രവർത്തിക്കും.

 

 

October 01, 2021, 10:53 am

Advertisement

Advertisement