സ്റ്റെഫാൻ ആർ എന്ന ജർമൻ അധ്യാപകനായ ക്രൂരമായ കൊലപാതകം നടത്തിയത്. 2020ലാണ് സംഭവം. ലൈംഗികബന്ധത്തിനായാണ് അധ്യാപകൻ മെക്കാനിക്കായ 43കാരനെ ടീച്ചേഴ്സ് ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയത്. ക്വാർട്ടേഴ്സിലെത്തിയ മെക്കാനിക്കിനെ അധ്യാപകൻ കൊലപ്പെടുത്തുകയും ജനനേന്ദ്രിയം മുറിച്ചെടുത്ത് ഭക്ഷിക്കുകയും ചെയ്തു.
തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം വിവിധ ഇടങ്ങളിലായി വിതറി. കാണാതായ മെക്കാനിക്കിനു വേണ്ടിയുള്ള ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് അസ്ഥികൾ വനത്തിൽ നിന്നു കണ്ടെടുത്തത്. നരഭോജിയാണ് താനെന്ന വിശ്വാസമായിരുന്നു അധ്യാപകന് ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബെർലിൻ കോടതി ജീവിതകാലം മുഴുവൻ ഇയാൾക്ക് തടവ് വിധിക്കുകയായിരുന്നു. കഴിഞ്ഞ ആഗസ്തിലാണ് കേസിന്റെ വിചാരണ കോടതിയിൽ തുടങ്ങിയത്.
പ്രതിയുടേത് മനുഷ്യത്വവിരുദ്ധമായ പ്രവൃത്തിയായിരുന്നുവെന്ന് ജഡ്ജി വ്യക്തമാക്കി. പതിനഞ്ചുവർഷത്തെ തടവിനു ശേഷം പ്രതിക്ക് സ്വാഭാവിക പരോൾ നൽകുന്ന പതിവ് ജർമനിയിലുണ്ടെങ്കിലും പ്രതി ചെയ്ത കൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത കോടതി ഇതിനുള്ള അവകാശം ഇയാൾക്ക് നിഷേധിച്ചിട്ടുണ്ട്.
January 08, 2022, 17:49 pm