8 Wednesday
April , 2020
4.03 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

തെലങ്കാനയിൽ മുതിർന്ന പൊലീസുകാരന് കൊറോണ: മകന്റെ യാത്ര മറച്ചുവച്ചതിന് കേസും


ഹൈദ്രാബാദ്: തെലങ്കാനയിലെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു. കോതഗുഡം ജില്ലയിലെ ഡിവൈഎസ്പിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തിയ മകന്റെ യാത്രാവിവരം ആരോഗ്യവകുപ്പിനെ അറിയിക്കാത്തതിന് കഴിഞ്ഞദിവസം ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഡിവൈഎസ്പിയുടെ പരിശോധനാ ഫലം പോസിറ്റീവായത്. 

 

ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ ഇയാളുടെ മകന് നേരത്തെ വൈറസ് സ്ഥിരീകരിച്ചിരുന്നു. അതേസമയം മകന് വൈറസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇരുവരും ചില ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും അധികൃതര്‍ നിര്‍ബന്ധിത ക്വാറന്റൈനിലാക്കിയത്. 

 

ഇവരുടെ വീട്ടിലെ 33കാരിയായ പാചകക്കാരിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പോലീസുകാരന്റെ ഭാര്യ, വീട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍, ഗണ്‍മാന്‍ എന്നിവരെ നിരീക്ഷണത്തിലാക്കിയതായി പൊലീസ് അറിയിച്ചു. 

 

സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാതിരുന്നതിന് 188-ാം വകുപ്പ് പ്രകാരമാണ് പൊലീസുകാരനെതിരേ കേസെടുത്തത്. ആരോഗ്യവകുപ്പിന്റെ 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ദേശം പാലിക്കാത്തതിന് മകനെതിരേയും കേസെടുത്തിട്ടുണ്ട്. നിലവില്‍ 39 പേര്‍ക്കാണ് തെലങ്കാനയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്.

March 25, 2020, 16:44 pm

Advertisement