28 Friday
February , 2020
11.44 AM
livenews logo
flash News
സംഘപരിവാര കലാപാനന്തരം ഡൽഹി പോലിസിനു പുതിയ മേധാവി ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി

വെടിയുണ്ട കയറില്ലെന്ന് മുഖവുര; ടെസ് ല സൈബർട്രക്കിന്റെ ഡോർ ​​ഗ്ലാസ് ഏറു കൊണ്ട് തകർന്നു


കാലിഫോർണിയ: വാഹനത്തിന്റെ സവിശേഷത വിശദീകരിക്കുന്ന ഡെമോ ഷോയ്ക്കിടെ ടെസ് ലയുടെ പുതിയ സൈബർട്രക്കിന്റെ ഡോർ ​ഗ്ലാസുകൾ തകർന്നു. കാലിഫോർണിയയിലെ ഹാവ് തോണിൽ നടന്ന പ്രദർശനത്തിനിടെയാണ് ടെസ് ല ട്രക്കിന്റെ ​ഗ്ലാസുകൾ തകർന്നത്. വെടിയുണ്ട കൊണ്ടാലും ചുറ്റികയ്ക്ക് അടിച്ചാലും ​ഗ്ലാസ് പൊട്ടില്ലെന്ന മുഖവുരയോടെയായിരുന്നു ടെസ് ലയുടെ ഡിസൈൻ ഹെഡ് ഫ്രാൻസ് വോൻ ഹോൾഴൗസൻ ​ഗ്ലാസിനു നേരെ മെറ്റൽ പന്ത് എറിഞ്ഞത്.

 

മുൻവശത്തെ സൈഡ് ​ഡോർ ​ഗ്ലാസ് ഏറുകൊണ്ട് പൊട്ടിയതോടെ പിറകിലെ ​ഗ്ലാസിനു നേരെയും എറിഞ്ഞു. ഈ ​ഗ്ലാസും പൊട്ടിയതോടെ ഡെമോ അക്ഷരാർഥത്തിൽ പരാജയപ്പെട്ടു. മെറ്റൽ പന്ത് ​ഗ്ലാസ് മറികടന്ന് പോവാത്തത് ​ഗുണമാണെന്ന് കമ്പനിയുടമ എലൻ മാസ്ക് വേദിയിൽ പറഞ്ഞു.

ഗ്ലാസിന്റെ കാഠിന്യം പരിശോധിക്കുന്ന വേളയിലൊന്നും ഇങ്ങനെ അവ പൊട്ടിയിരുന്നില്ലെന്നും ഇപ്പോഴെന്തുകൊണ്ടാണ് പൊട്ടിയതെന്ന് അറിയില്ലെന്നും എലൻ മസ്ക് വ്യക്തമാക്കി.

 

28.61 ലക്ഷം രൂപയാണ് ടെസ്ല ട്രക്കിന്റെ വില. ഒരു തവണ ചാർജ് ചെയ്താൽ 402 കിലോമീറ്റർ വാഹനം സഞ്ചരിക്കും. ഒറ്റത്തവണ ചാർജ് ചെയ്താൽ 804 കിലോമീറ്റർ സഞ്ചരിക്കുന്ന ട്രക്കിന് അമ്പതുലക്ഷത്തിനു മുകളിലാണ് വില. 2021ലാണ് വാഹനത്തിന്റെ നിർമാണം ആരംഭിക്കുന്നത്. മുൻകൂർ ബുക്കിങ് ആരംഭിച്ചതായും എലൻ മസ്ക് വ്യക്തമാക്കി.

 

 

November 22, 2019, 19:40 pm

Advertisement