23 Friday
August , 2019
3.41 AM
livenews logo
flash News
ഇതു ചാന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രന്റെ ചിത്രം തുഷാറിനെ കുടുക്കിയത് സിപിഐഎം: ബിജെപി എന്തു ചെയ്‌തെന്ന് പറയാന്‍ സൗകര്യമില്ലെന്ന് ശ്രീധരൻ പിള്ള ​ഗോമൃത്യു കേന്ദ്രമായി ബിജെപി നേതാവിന്റെ ​ഗോശാല; പശുക്കൾ കൂട്ടത്തോടെ ചത്തനിലയിൽ പി ചിദംബരത്തെ അഞ്ചുദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു സാമൂഹിക, സാമ്പത്തിക, ജാതി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡോ. എം.കെ മുനീര്‍ 22 തോ​ക്കു​ക​ളി​ൽ ഒ​ന്നു​പോ​ലും പൊ​ട്ടി​യി​ല്ല; ജ​ഗ​ന്നാ​ഥ് മി​ശ്ര​യു​ടെ സം​സ്കാ​രച്ചടങ്ങ് കുളമാക്കി പൊലീസ് തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ്; പരാതി നൽകിയയാളുടെ വീട്ടിൽ പൊലീസ് പരിശോധന ഉരുളിനൊപ്പം ഒലിച്ചുപോയ പാതാറുകാരുടെ ജീവിതം ശൂന്യതയിൽ തുഷാര്‍ വെള്ളാപ്പള്ളിയെ എംഎ യൂസുഫലി 'രക്ഷിച്ചു' ശ്മശാനത്തിലേക്കു വഴി നിഷേധിച്ചു; ദലിതന്റെ മൃതദേഹം പാലത്തില്‍ നിന്നു കെട്ടിയിറക്കി

പുതിയ 'ഭൂമി' കണ്ടെത്തി: സന്തോഷവാര്‍ത്തയുമായി നാസ

August 02, 2019, 20:20 pm

വാസയോഗ്യമായ ഗ്രഹം തേടിയുള്ള ശാസ്ത്രലോകത്തിന്റെ ഗവേഷണം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ചന്ദ്രനില്‍ വെള്ളമുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള ഗവേഷണം നടത്താനുള്ള ഇന്ത്യയുടെ സ്വപ്‌നദൗത്യമായ ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചത് കഴിഞ്ഞദിവസമാണ്. ഇപ്പോഴിതാ നാസ വാസയോഗ്യമായ പുതിയ 'ഭൂമി' കണ്ടെത്തിയിരിക്കുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു. 31 പ്രകാശവര്‍ഷം അകലെയാണ് സൂപ്പര്‍ എര്‍ത്ത് എന്നു പേരിട്ട ഈ ഗ്രഹം കണ്ടെത്തിയത്. ഭൂമിയുടെ ആറിരട്ടി വലിപ്പമാണ് സൂപ്പര്‍ എര്‍ത്തിനുള്ളത്.  

 

സൂപ്പര്‍ എര്‍ത്ത് കണ്ടെത്തിയത് അത്യധികം ആവേശകരമാണെന്ന് സൗരയൂഥത്തിനു പുറത്ത് മനുഷ്യവാസയോഗ്യമായ ഗ്രഹം കണ്ടെത്തുന്നതിനു ഗവേഷണം നടത്തുന്ന കാല്‍ സഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(carl Sagan Institute) ഡയറക്ടര്‍ ലിസ കല്‍റ്റനെഗര്‍ പറയുന്നു.  

 


ജിജെ 357 ഡി എന്നാണ് നക്ഷത്രസമൂഹത്തിലെ ഈ കുള്ളന്‍ ഗ്രഹത്തിന്റെ ഔദ്യോഗിക നാമം. സൂപ്പര്‍ പ്ലാനറ്റിലെ അന്തരീക്ഷ താപനില മൈനസ് 53 ഡിഗ്രി സെല്‍ഷ്യസാണ്. ഇതിനാല്‍ തന്നെ ഇവിടെ ദ്രവരൂപത്തിലൂള്ള ജലസാന്നിധ്യമുണ്ടെന്നും നാസ പറയുന്നു. നാസയുടെ ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ്(ടെസ്) ആണ് സൂപ്പര്‍ പ്ലാനറ്റിനെ കണ്ടെത്തിയത്. 2018 ജൂലൈയിലാണ് ടെസ് നിരീക്ഷണം തുടങ്ങിയത്. ഇരുപതിലധികം ഗ്രഹങ്ങളാണ് ഇതിനകം ടെസ് കണ്ടെത്തിയത്. കൂടുതല്‍ കണ്ടെത്തലുകള്‍ വൈകാതെ ടെസ് നടത്തിയേക്കുമെന്നാണ് നാസ പറയുന്നത്.  

 

 

August 02, 2019, 20:20 pm

Advertisement