14 Friday
August , 2020
5.42 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

യുവതിയുടെ തലച്ചോർ ശസ്ത്രക്രിയ ഫേസ്ബുക്കിൽ ലൈവ് നൽകി


വാഷിങ്ടൺ: 25കാരിയായ യുവതിയുടെ തലച്ചോറിൽ നടത്തിയ ശസ്ത്രക്രിയ യുഎസ് ആശുപത്രി ഫേസ്ബുക്കിൽ ലൈവായി നൽകി.
യുവതിയെ മയക്കാതെയായിരുന്നു തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് യുവതി മറുപടി നൽകുകയും ചെയ്തു. ഡോക്ടർമാർ പറയുന്ന വാക്കുകൾ ഏറ്റുപറയിപ്പിക്കുകയും യുവതിയുടെ വളർത്തുനായയെക്കുറിച്ചുള്ള ചോദ്യങ്ങൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.  

 

ജെന്ന ഷാർത് എന്ന യുവതിക്ക് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് പക്ഷാഘാതം സംഭവിക്കുകയും ഇത് സംസാരശേഷിയെ ബാധിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഡോക്ടർമാർ തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയത്.

 

ശസ്ത്രക്രിയ യുവതിയുടെ സംസാരശേഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടോയെന്ന് അറിയുന്നതിനു വേണ്ടിയാണ് അവരെ മയക്കാതിരുന്നതെന്നും സംസാരിപ്പിച്ചതെന്നും മതോഡിസ്റ്റ് ഡല്ലാസ് മെഡിക്കൽ സെന്ററിലെ ന്യൂറോളജി വിഭാ​ഗം തലവൻ നിമേഷ് പട്ടേൽ പറഞ്ഞു.
യുവതിയുടെ താൽപര്യപ്രകാരമാണ് ശസ്ത്രക്രിയ ലൈവ് സ്ട്രീമിങ് നടത്തിയതെന്നും ഡോ. പട്ടേൽ വ്യക്തമാക്കി.

 

നാലരമണിക്കൂർ നീണ്ട ശസ്ത്രക്രിയയുടെ 40 മിനിറ്റ് മാത്രമാണ് ലൈവായി നൽകിയത്. രോ​ഗികളുടെ സംസാര, ചലനശേഷി നഷ്ടപ്പെടുന്നുണ്ടോ എന്നറിയാൻ ഏതാനും പതിറ്റാണ്ടുകളായി മയക്കാതെ തലച്ചോർ ശസ്ത്രക്രിയ നടത്തിവരാറുണ്ട്.

October 31, 2019, 12:23 pm

Advertisement

Advertisement