20 Thursday
January , 2022
6.34 AM
livenews logo
flash News
അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് യുവതിയും നാലുമക്കളും ഉറക്കത്തിനിടെ മരിച്ചു വീട്ടമ്മമാരെ കടന്ന് പിടിക്കാൻ ശ്രമം; പാലാ സ്വദേശിയെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപിച്ചു 'ഹിജാബിന്റെ പേരിൽ 21 ദിവസമായി ഞങ്ങൾ ക്ലാസിന് പുറത്താണ്'; കോളേജ് വരാന്തയിൽ അവകാശ പോരാട്ടം തുടർന്ന് വിദ്യാർഥിനികൾ തൃശൂരിലെ 'സദാചാര ​ഗുണ്ടായിസ'ത്തിൽ ട്വിസ്റ്റ്; ആദ്യം ആക്രമിച്ചത് യുവാവ്; അതിക്രമം തുറന്നുകാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ്ടാ​ഗ് ലൈവിന് ബം​ഗളുരുവിൽ ഇൻഡി​ഗോ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്നൊഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം പ്രഖ്യാപിച്ചു സാനിയ മിർസ വിരമിക്കുന്നു മൽസരിക്കുന്നെങ്കിൽ അത് അസം​ഗഡിൽ തന്നെ: നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോ​ഗം; നിയന്ത്രണങ്ങൾ നാളെ പ്രഖ്യാപിക്കും ലൗജിഹാദ് ആരോപിച്ച് ബജ്റം​ഗ്ദളുകാർ യുവാവിനെ ട്രെയ്നിൽ നിന്നു വലിച്ചിറക്കി മർദ്ദിച്ചു; നടപടിയെടുക്കാതെ പോലീസ് മുംബൈയിൽ യുദ്ധക്കപ്പലിൽ സ്ഫോടനം; മൂന്നുനാവികർ കൊല്ലപ്പെട്ടു

വയനാടന്‍ താഴ്‌വരകളിലെ നക്ഷത്രങ്ങള്‍ കണ്ടിട്ടുണ്ടോ?


സെഫീദ സെഫി

 

അര്‍ധരാത്രികളില്‍ കുന്നിന് മുകളില്‍ നിന്ന് താഴ്‌വരകളിലെ നക്ഷത്രങ്ങളെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഉറപ്പിച്ചു പറയാനാവും അതു കാണണമെങ്കില്‍ വയനാടന്‍ ചുരമൊന്ന് കയറിയാല്‍ മതിയെന്ന്. ഇരുട്ടിന്റെ ഭംഗിയും മരങ്ങളുടെ നിശബ്ദതയും കുളിരുതന്ന് തെന്നിമാറുന്ന കാറ്റുമെല്ലാം ആസ്വദിച്ച് ആ കുന്നിന്റെ മുകളില്‍ നിന്ന് ഒന്നു താഴോട്ട് കണ്ണോടിച്ചാല്‍ മതി, ആകാശത്ത് ചിന്നിച്ചിതറിയും കൂട്ടമായും കിടക്കുന്ന നക്ഷത്രകൂട്ടങ്ങളെ ഈ താഴ്‌വരകളിലും കാണാന്‍.

 


ഇരുട്ടിന്റെ പരവതാനിയില്‍ തുന്നിചേര്‍ത്ത നക്ഷത്രം പോലെ അവ നിറഞ്ഞ് നില്‍കുന്നുണ്ടാവും. വല്ലാത്തൊരു ദൃശ്യ ഭംഗിയാണതിന്. പകലിന്റെ നോട്ടത്തില്‍ നമ്മള്‍ താഴ്‌വരകളിലേക്ക് നോക്കുമ്പോള്‍ കാണുക പ്രകൃതിയുടെ സൗന്ദര്യത്തെ നശിപ്പിച്ച് മനുഷ്യര്‍കെട്ടിപ്പൊക്കിയ കെട്ടിടങ്ങളുടെ അരോചകമാണെങ്കില്‍ രാത്രിയില്‍ വല്ലാത്തൊരു അനുഭൂതിയാണ് അതിലെ വെളിച്ചങ്ങള്‍ നല്‍കുക. ഇരുട്ടിലെ ദൃശ്യ ഭംഗി വാക്കുകളില്‍ കോറിയിടാന്‍ കഴിയില്ലല്ലോ. അവിടെ പോയി തന്നെ ആസ്വദിക്കണം അത്രതന്നെ.

 

 

നേരം പുലരുവോളം വയനാടിന്റെ ആ കുന്നിനു മുകളിലിരുന്നു കഥകള്‍ പറഞ്ഞും പലതും മറന്നും എന്നും ഇരിക്കാന്‍ കൊതിക്കുന്നൊരിടം. എത്ര തവണ കയറിയിറങ്ങി ആസ്വദിച്ചാലും വീണ്ടും വന്നെത്തണമെന്ന് ആഗ്രഹമാണ് ഇവിടം. അതാണ്  ഞാന്‍ എന്നും മോഹിക്കുന്ന നക്ഷത്രങ്ങളുടെ താഴ്‌വര. എന്റെ കുഞ്ഞുനാളിലെപ്പോഴോ കുടുംബമൊന്നിച്ച് നടത്തിയ യാത്രയിലാണ് ഞാനാദ്യമായി ആ സൗന്ദര്യം ആസ്വദിച്ചുതുടങ്ങുന്നത്. പിന്നീട് പലപ്പോയും അതുവഴി കടന്നുപോകുമ്പോള്‍ അര്‍ധരാത്രയുടെ നിശബ്ദതയാണെങ്കില്‍ കുന്നിന് മുകളില്‍ ഇറങ്ങി നിന്ന് എത്തി നോക്കി ആസ്വദിക്കാതെ മടങ്ങാറില്ല.

 


എന്നിലെ പ്രായം കാലത്തിനൊപ്പം സഞ്ചരിച്ചിട്ടും ഇന്നും ആ ഇടം വല്ലാതെ തേടാറുണ്ട് മനസ്സിലിരുന്ന്. ഇന്ന് പലരും അവിടെ വന്നിരുന്നു രാത്രിയുടെ വശ്യത നുകരുന്നത് കാണാറുണ്ട്. പലപ്പോഴും കൈയിലൊരു ലഹരിയും ഉണ്ടാകും. ലഹരി അവരുടെ ഇഷ്ടമാണെങ്കില്‍ ആസ്വദിച്ചിരിക്കുന്നവന് കൈയിലുള്ള ലഹരിയേക്കാള്‍ അപ്പുറം മറ്റൊന്ന് നല്‍കാന്‍ കഴിയുന്ന ആ താഴ്‌വര അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് അറിയാതെ പോവരുത്.

 


പണ്ടാരോ പറഞ്ഞതുപോലെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അടുത്ത് നിന്നു നോക്കുമ്പോഴാണ് അത് വലുതായി തോന്നുക. അടുത്തുള്ള ഗോപുരം നോക്കുന്നത് പോലെ. എന്നാല്‍ അതിനെ കുറച്ചു ദുരെനിന്നു നോക്കിയാല്‍ എല്ലാ ഒരുപോലെ ആണെന്ന് തന്നെയാണ് തോന്നുക. കുന്നിന് പുറത്തിരുന്നു നഗരം കാണും പോലെ. ഈ വാക്കുകള്‍ എത്ര വലുതാണെന്ന് അറിയാന്‍ ദേ ഞമ്മള് പറഞ്ഞ കുന്നിന് മുകളില്‍ പോയി ചിന്തിച്ചാമതി. എല്ലാം ദേ പമ്പകടക്കും. അര്‍ധരാത്രിയിലെ നക്ഷത്ര താഴ്‌വര മറക്കണ്ട. അപ്പോ നേരെ വച്ചു പിടിച്ചോ വയനാട്ടിലെന്റെ കുന്നിന്‍പുറത്തേക്ക്.

 

July 07, 2019, 10:09 am

Advertisement

Advertisement