18 Saturday
January , 2020
11.24 AM
livenews logo
flash News
ഷഹീൻബാ​ഗ് ആവർത്തിച്ച് ബീഹാറും മുംബൈയും; രാപ്പകൽ പ്രതിഷേധത്തെരുവുമായി സ്ത്രീകൾ ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

ആദരിച്ചും ആഘോഷിച്ചും സമ്മാനങ്ങള്‍ നല്‍കിയും തണലിന്റെ സ്‌നേഹവിരുന്ന്

September 10, 2019, 13:06 pm

ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 'തണലി'ന്റെ ആഭിമുഖ്യത്തില്‍ തിരുവോണത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു.
നാട്ടിലെ കാരണവരായ ചോയി, നൂറ്റിപ്പത്തോളം ഭിന്നശേഷി കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറമ്മയായ ജ്യോതി ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രളയദുരന്തത്തില്‍ മാതൃകാപരമായ സേവനം നടത്തിയ ഖൈമ കല്‍പകഞ്ചേരിയുടെ അംഗങ്ങള്‍ക്ക് ഉപഹാരവും നല്‍കി.

 

വിരുന്നിന്റെ ഭാഗമായി ഒരുക്കിയ സംഗീത സായാഹ്നത്തില്‍ ജഫ്‌സല്‍, ശ്രീഹരി, ശ്രീകൃഷ്ണ, അല്ലു തുടങ്ങിയവര്‍ ഗാനമാലപിച്ചു. തണല്‍ നല്‍കിയ ഓണക്കോടിയും ഓണസമ്മാനവും സ്വീകരിച്ച് ഓണസദ്യയും കഴിച്ചാണ് നാട്ടുകാര്‍ മടങ്ങിപ്പോയത്. ദുബയ് റീജന്‍സി ഗ്രൂപ്പ് എംഡി ഡോ. സി അന്‍വര്‍ അമീന്റെ വസതിയിലായിരുന്നു തണലിന്റെ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചത്. നാന്നൂറോളം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

സ്‌നേഹവിരുന്നില്‍ പങ്കെടുക്കാനെത്തിയ കുടുംബങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുത്ത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ക്കും ഡോ. സി. അന്‍വര്‍ അമീന്‍ നന്ദി പറഞ്ഞു.

 

September 10, 2019, 13:06 pm

Advertisement