ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി സമർപ്പിച്ച ഥാർ എറണാകുളം സ്വദേശിയും ബഹ്റൈനിലെ ബിസിനസുകാരനുമായ അമല്‍ മുഹമ്മദ് ലേലത്തിൽ സ്വന്തമാക്കി. 15,10,000 രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ഥാര്‍ ലേലത്തിൽ പിടിച്ചത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. അമൽ മുഹമ്മദ് മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്.
ഗുരുവായൂരപ്പനോടുള്ള സ്നേഹം കൊണ്ടാണ് അമല്‍ കാര്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചത് എന്ന് അദ്ദേഹത്തിനായി ലേലത്തില്‍ പങ്കെടുത്ത സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. മറ്റാരും ലേലത്തിൽ പങ്കെടുക്കാനെത്തിയില്ലെന്നും അതിനാല്‍ തന്നെ വേഗത്തില്‍ അമലിന് കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞെന്നും ദേവസ്വം ബോര്‍ഡ് ചെയര്മാന് അറിയിച്ചു.
ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി റെഡ് കളര്‍ ഡീസല്‍ ഓപ്ഷന് ലിമിറ്റഡ് എഡിഷൻ സമര്‍പ്പിക്കപ്പെട്ടത്. വഴിപാട് ലഭിച്ച ടാർ ലേലം ചെയ്യാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
December 18, 2021, 16:31 pm