20 Sunday
September , 2020
12.31 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ബാറ്റ്മാനെയും കോവിഡ് ബാധിച്ചു; സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു



അണിയറപ്രവർത്തകന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ബാറ്റ്മാൻ ചിത്രീകരണം റദ്ദാക്കി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്നാണ് സിനിമയുടെ ചിത്രീകരണം തുടങ്ങാൻ ബന്ധപ്പെട്ടവർ തീരുമാനിച്ചത്. എന്നാൽ അണിയറ പ്രവർത്തകന് കോവിഡ‍് ബാധിച്ചതോടെ ചിത്രീകരണം താൽക്കാലികമായി റദ്ദാക്കുകയായിരുന്നുവെന്ന് വാർനർ ബ്രോസ് വക്താവ് അറിയിച്ചു.

 

റോബർട്ട് പാറ്റിൻസൺ ആണ് മാറ്റ് റീവ്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബാറ്റ്മാനായി എത്തുന്നത്. ഏതാനും ദിവസം മുമ്പാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വൈറസ് വ്യാപനത്തെ തുടർന്ന് ആറുമാസം കാത്തിരുന്ന ശേഷമായിരുന്നു ചിത്രീകരണം തുടങ്ങിയതെന്ന് പിന്നണിപ്രവർത്തകർ വ്യക്തമാക്കി.

 

ചിത്രത്തിൽ അഭിനേതാവായിരുന്ന ആൻഡ്രൂ ജാക്ക് നേരത്തേ കൊറോണവൈറസ് ബാധയെ തുടർന്ന് മരണത്തിനു കീഴടങ്ങിയിരുന്നു.

 

2021 ജൂണിൽ ദ ബാറ്റ്മാൻ തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാൽ പുതിയ സാഹചര്യത്തിൽ ഇതു മാസങ്ങൾ വൈകി ഒക്ടോബറോടെയേ റിലീസ് ചെയ്യാൻ കഴിയൂ എന്നാണ് വിലയിരുത്തൽ.

 

September 04, 2020, 10:06 am

Advertisement

Advertisement