18 Friday
September , 2020
9.52 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

സെൽഫിക്കിടെ അമ്മയുടെ കൈയിൽ നിന്ന് കടലിൽ വീണ രണ്ടര വയസുകാരന്റെ മൃതദേഹം​ കണ്ടെത്തി


ആലപ്പുഴ: കുട്ടികളുമായി സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയിൽനിന്ന് കടലിൽ വീണ രണ്ടര വയസുകാരന്റെ മൃതദേഹം​ കണ്ടെത്തി. തൃശൂർ പൂതൽചിറ പുതിയപറമ്പിൽ ലക്ഷ്മണൻ- അനിത മോൾ ദമ്പതികളുടെ മകൻ ആദി കൃഷ്ണയാണ് മരിച്ചത്​. ഇന്നു രാവിലെയാണ്​ മൃതദേഹം കണ്ടെത്തിയത്​.

 

അനിത മോളെയും ഇവരുടെ സഹോദരങ്ങളുടെ ആറും ഏഴും വയസ്സുള്ള മറ്റ് രണ്ട് കുട്ടികളെയും ഇവരോടൊപ്പം ബീച്ചിൽ എത്തിയ ബന്ധുവായ ആലപ്പുഴ സ്വദേശി ബിനു രക്ഷപ്പെടുത്തിയിരുന്നു. ഞായറാഴ്​ച ഉച്ചക്ക്​ 2.45നായിരുന്നു സംഭവം.

 

അനിത മോളും ആദി കൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരന്റെ മകനുമായി തൃശൂരിൽ വിവാഹത്തിൽ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിര ജങ്​ഷനിലെ ബന്ധുവായ ചാത്തനാട് രാജി സദനത്തിലെ ബിനുവിന്റെ വീട്ടിൽ എത്തിയതായിരുന്നു. ഞായറാഴ്​ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ഉച്ചഭക്ഷണത്തിനുശേഷം ബിനു വാഹനത്തിൽ ഇവരുമായി ആലപ്പുഴ ബീച്ചിൽ എത്തി. 

 

വിജയാപാർക്കിന് സമീപം എത്തിയ ഇവരെ പൊലീസ് കടൽ തീരത്തേക്ക്​ പോകാൻ അനുവദിച്ചില്ല. വാഹനവുമായി ഇവർ ഇഎസ്ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫിസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്ത് എത്തി. ബിനു വാഹനം പാർക്ക് ചെയ്യാൻ പോയസമയം അനിതമോൾ കുട്ടികളുമായി തീരത്തേക്ക് പോയി. ഈസമയം കടൽ പ്രക്ഷുബ്​ധമായിരുന്നു. തീരത്തുനിന്ന് കുട്ടികളുമായി സെൽഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റൻ തിരയിൽ പെട്ട് നാലുപേരും കടലിലേക്ക് വീണു. 

 

കരച്ചിൽ കേട്ട് ബിനു എത്തി അനിതമോളെയും ആദികൃഷ്ണയുടെ സഹോദരനേയും അനിതയുടെ സഹോദരന്റെ മകനെയും രക്ഷിച്ചു. അനിതമോളുടെ കൈയിൽനിന്ന് ആദികൃഷ്​ണ തിരയിൽപെട്ട് കാണാതാവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഫോൺ, കാറിന്റെ താക്കോൽ എന്നിവയും നഷ്​ടമായി.

 

പൊലീസും ലൈഫ് ഗാർഡും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ആദ്യ ദിവസം തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ തിരയും ഒഴുക്കും കാരണം കണ്ടെത്താൻ സാധിച്ചില്ല. തിങ്കളാഴ്​ച അഗ്നശമന സേന, കോസ്​റ്റൽ പൊലീസ്, സൗത്ത് പൊലീസ്, കുട്ടിയുടെ ബന്ധുക്കൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ വള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും തടസമാവുകയായിരുന്നു.

 

അതേസമയം, വിലക്കുകൾ ലംഘിച്ച് ഉല്ലാസയാത്രയ്ക്ക് ബീച്ചിലെത്തി കുഞ്ഞിന്​ അപകടം സംഭവിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് സിഡബ്ല്യുസി ചെയർപേഴ്‌സൻ ജലജ ചന്ദ്രൻ പൊലീസിനോട്​ ആവശ്യ​പ്പെട്ടിരുന്നു.

September 15, 2020, 10:39 am

Advertisement

Advertisement