15 Thursday
April , 2021
8.07 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ദ ഡിസ്റ്റൻസ്: സുവനീര്‍ വിതരണോദ്ഘാടനം


 

അബഹ: കോവിഡ്  മഹാമാരിയുമായി ബന്ധപ്പെട്ട് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കിയ ദ ഡിസ്റ്റൻസ് സുവനീറിന്റെ അസീർ തല വിതരണോദ്ഘാടനം നിർവഹിച്ചു. ഖമീസ് മുശൈത്ത് താജ്മഹൽ റസ്റ്റോറൻറ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ  ഫ്രറ്റേണിറ്റി ഫോറം  അസീർ റീജ്യനൽ പ്രസിഡൻറ്  സലിം ജി കെ, ഡോക്ടർ ബിനു കുമാറിന് ആദ്യകോപ്പി കൈമാറി.

 

ലോകത്തെ നടുക്കിയ കൊറോണ വൈറസ് ബാധ പ്രവാസി സമൂഹത്തിലും  വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഇത്തരമൊരു ആശയവുമായി രംഗത്തുവന്നത്. വിവിധ ഭാഷകളിലായി ആരോഗ്യ മേഖലകളിലെ പ്രഗൽഭരേയും വിവിധ തുറകളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരേയും എഴുത്തുകാരേയും അധ്യാപകരേയും ഉൾക്കൊള്ളിച്ചുള്ള മാഗസിൻ വായനക്കാർക്ക്  പുത്തൻ അറിവ് നൽകാൻ ഉപകാരപ്പെടുന്നതാണ്  എന്ന്  സലിം ജികെ അഭിപ്രായപ്പെട്ടു.  

 

കോവിഡ് പിടിമുറുക്കിയ ഘട്ടത്തിലും സ്വന്തം ആരോഗ്യത്തെ പോലും തൃണവൽക്കരിച്ച്  ഡോക്ടർ എന്ന നിലയിൽ മാതൃകാപ്രവർത്തനം കാഴ്ചവച്ച ഖമീസ് മൈ കെയർ ക്ലിനിക്കിലെ  ഡോക്ടർ ബിനുകുമാർ  തന്നെ മാഗസിൻ ഏറ്റുവാങ്ങാൻ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്ത കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോക്ടർ ലുഖ്‌മാൻ പറഞ്ഞു.

 

ഫ്രറ്റേണിറ്റി ഫോറം എക്സിക്യൂട്ടീവ് അംഗം ഹനീഫ ജോക്കട്ടെ പരിപാടി നിയന്ത്രിച്ചു. സാബിർ അലി നാലകത്ത്  മാഗസിൻ  പരിചയപ്പെടുത്തി. അസീർ റീജണൽ സെക്രട്ടറി ഷറഫുദ്ദീൻ മണ്ണാർക്കാട്, അൽ ജുനൂബ്  ഇൻറർനാഷണൽ സ്കൂൾ കൗൺസിലർ ഡോ. തൗഖീർ ഇഖ്ബാൽ, ഇന്ത്യൻ സോഷ്യൽ ഫോറം  അസീർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും ജിദ്ദ കോൺസുലേറ്റ് സാമൂഹ്യ ക്ഷേമ വിഭാഗം അംഗവുമായ ഹനീഫ് മഞ്ചേശ്വരം, മാധ്യമം റിപ്പോർട്ടർ മുജീബ് എല്ലുവിള, കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. അബ്ദുൽ കാദർ തിരുവനന്തപുരം, മുഹമ്മദ് റാഫി പട്ടർപാലം സംസാരിച്ചു.

 

April 05, 2021, 20:23 pm

Advertisement

Advertisement