18 Friday
September , 2020
11.27 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

ഭക്ഷണം പോലും കിട്ടിയില്ല; കൊച്ചിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലേക്കെത്തിയ പ്രവാസികള്‍ നേരിട്ട ദുരിതം ഇങ്ങനെ


കാസര്‍കോട്: കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ദുബയില്‍ നിന്ന് കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ പ്രവാസികൾ നാട്ടിലേക്കുള്ള യാത്രയില്‍ നേരിട്ടത് കൊടിയ ദുരിതം. ദുബയ് വിമാനത്താവളത്തിൽ നിന്ന് 20ന് ഉച്ചയ്ക്ക് 1.15ന് പുറപ്പെട്ട ഐഎക്സ് 434 വിമാനത്തിലാണ് മലയാളികളുടെ സംഘം കൊച്ചിയിലെത്തിയത്. വൈകീട്ട് 6.40ഓടെ കൊച്ചിയിലെത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന കാസര്‍കോട് തളങ്കര സ്വദേശി മജീദ് തെരുവത്ത് തങ്ങൾ നേരിട്ട പ്രയാസങ്ങളെ കുറിച്ച് വിവരിക്കുന്നു.

 

കൊച്ചിയിലെത്തിയ യാത്രക്കാര്‍ അരമണിക്കൂറിനകം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ഏഴു മണിയോടെ കെഎസ്ആര്‍ടിസി ബസിൽ കയറിയെങ്കിലും 10 മണിക്കാണ് വാഹനം യാത്ര തിരിച്ചത്. അതുവരെ ചൂടും കൊണ്ട് വണ്ടിയിൽ തന്നെ ഇരിക്കേണ്ടിവന്നതായി മജിദ് ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലേക്കുള്ള പ്രവാസികളാണ് ഒരു ബസ്സിൽ ഉണ്ടായിരുന്നത്. ഇവർക്ക് യാത്രയ്ക്കിടെ നല്‍കിയത് ചെറിയൊരു കുപ്പി വെള്ളവും ഒരു ബണ്ണും മാത്രം. ​ഗർഭിണികളും രോ​ഗികളും നോമ്പുകാരും അടക്കമുള്ളവർ വണ്ടിയിലുണ്ടായിരുന്നു.

 

രോഗികളെ പോലും മൂത്രം ഒഴിക്കാനോ ഒന്ന് വിശ്രമിക്കാനോ അനുവദിച്ചില്ലെന്ന് ബസിലെ കാസര്‍കോട്ടേക്കുള്ള അഞ്ചു യാത്രക്കാരിലൊരാളായ മജീദ് തെരുവത്ത് പറയുന്നു. ജീവിതത്തില്‍ ഇതുവരെ ഇത്തരമൊരു ദുരിതം നേരിട്ടിട്ടില്ലെന്നും പ്രവാസികള്‍ കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്ന ശക്തിയാണെന്നും നമ്മുടെ ജീവനാണെന്നുമൊക്കെ തട്ടിവിടുന്നവര്‍ ഈ ദുരിതങ്ങളൊന്നും അറിയുന്നില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

16 യാത്രക്കാരുണ്ടായിരുന്ന ബസില്‍ മജീദിന് പുറമെ കാസര്‍കോട് ജില്ലക്കാരായ നായന്മാര്‍മൂല പടിഞ്ഞാര്‍ സ്വദേശിയും ഒരു സ്ത്രീയും അടക്കം മൂന്ന് ചെറുവത്തൂര്‍ സ്വദേശികളുമുണ്ടായിരുന്നു. ബസ്സിൽ കയറും മുമ്പ് ഭക്ഷണം എന്ന് പറഞ്ഞു നല്‍കിയ പൊതിയില്‍ ചെറിയ കുപ്പിവെള്ളവും ഒരു ബണ്ണും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് 21ന് രാവിലെ ഏഴിന് ബസ് കാഞ്ഞങ്ങാട് എത്തുവോളം കഴിക്കാന്‍ മറ്റൊന്നും നല്‍കിയില്ലെന്നും മജീദ് വ്യക്തമാക്കി. 

 

വെള്ളവും ബണ്ണും താൽക്കാലിക ആശ്വാസത്തിനുള്ള ഭക്ഷണമായിരിക്കുമെന്ന് കരുതി കാത്തിരുന്നെങ്കിലും ഏറെ വൈകിയിട്ടും ഒന്നും നല്‍കാത്തപ്പോള്‍ പലരും വിശന്ന് ക്ഷീണിച്ചു. ബസ് ഡ്രൈവറുടെ അരികിലെത്താന്‍ യാത്രക്കാര്‍ക്ക് തടസമുണ്ടായിരുന്നു. മുമ്പില്‍ ചീറിപ്പാഞ്ഞ പൊലീസ് പൈലറ്റ് വാഹനത്തിനെ ബസ് പിന്തുടര്‍ന്ന് ഓടിയതല്ലാതെ യാത്രക്കാരുടെ ആവശ്യങ്ങളൊന്നും അന്വേഷിച്ചില്ല. മൂത്രമൊഴിക്കാന്‍ വേണ്ടി നിര്‍ത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. പലരും ബഹളം വയ്ക്കാൻ തുടങ്ങിയിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. 

 

വളാഞ്ചേരിയിലും കോഴിക്കോടും മാഹിയിലും യാത്രക്കാര്‍ ഇറങ്ങേണ്ട സ്ഥലത്ത് മാത്രമാണ് ബസ് നിര്‍ത്തിയത്. എന്നാല്‍ മറ്റു യാത്രക്കാര്‍ക്ക് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും അനുവാദമില്ലായിരുന്നു. യാത്രക്കാരെ ഇറക്കിയ ശേഷം ആരോഗ്യവകുപ്പ് അധികൃതര്‍ അവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി ക്വാറന്റൈന്‍ സെന്ററിലേക്ക് കൊണ്ടുപോകാന്‍ ഏറെ നേരമെടുത്തു. അതിനാല്‍ ഈ സ്ഥലങ്ങളില്‍ ബസ് മണിക്കൂറുകളോളം നിര്‍ത്തിയിടേണ്ടിവന്നു. വിശന്നു പൊരിഞ്ഞ വയറുമായി രാത്രി പലരും ബഹളം വച്ചെങ്കിലും കൂട്ടാക്കിയില്ല. 

 

കോഴിക്കോട് എത്തുമ്പോൾ ഭക്ഷണം ഉണ്ടാവും എന്ന് ഡ്രൈവർ പറഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. പുറത്തിറങ്ങിയാൽ ക്രിമിനൽ കേസെടുക്കും എന്നായിരുന്നു കോഴിക്കോടെത്തിയപ്പോൾ അധികൃതർ പറഞ്ഞത്. ഇതേ അവസ്ഥ നാട്ടിലെത്തും വരെ തുടർന്നതായും മജീദ് പറഞ്ഞു. ഡ്രൈവര്‍ ഇടയ്ക്കിടെ തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിക്കൊണ്ടിരുന്നു.

 

യാത്രക്കാരുടെ കാര്യങ്ങള്‍ അതാത് സമയത്ത് ശ്രദ്ധിക്കാന്‍ നിയുക്തരായ പൊലീസ് പൈലറ്റ് വാഹനം ജയിലിലേക്ക് കൊണ്ടുപോകുന്ന ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറിയതെന്നും മജീദ് പറഞ്ഞു. ഇത് കൊടും ക്രൂരതയാണ്. പ്രവാസികളോട് വാര്‍ത്താസമ്മേളനങ്ങളില്‍ കാണിക്കുന്ന അനുകമ്പയോ സഹതാപമോ കാര്യത്തോടടുക്കുമ്പോള്‍ ഉണ്ടാവുന്നില്ല. ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തി പരിഹാരം കണ്ടേ തീരൂവെന്നും മജീദ് പറഞ്ഞു. 

 

എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖാന്തരം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഡിജിപിക്ക് പരാതിയും നല്‍കി. ഇതു പ്രകാരം ഡിവൈഎസ്പി വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതായും 42 വർഷമായി ​ദുബൈയിൽ ബിസിനസ് ചെയ്യുന്ന മജീദ് കൂട്ടിച്ചേർത്തു. 

May 22, 2020, 20:05 pm

Advertisement

Advertisement