യൂറോപ്യൻ യൂണിയൻ ഗവേഷണ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള മേരി ക്യൂറി ഫെല്ലോഷിപ്പിന്(എംഎസ് സിഎ)അർഹത നേടി തിരുവനന്തപുരം കല്ലറ സ്വദേശി അബ്ദു സുബ്ഹാൻ. കല്ലറയിൽ പുലിപ്പാറ എന്ന ഗ്രാമത്തിൽ നിന്നു സർക്കാർ സ്കൂളിൽ പഠിച്ച് ഐസറിൽ(IISER) നിന്ന് ഇന്റഗ്രേറ്റഡ് പിജി(ഫിസിക്സ്) കഴിഞ്ഞാണ് ലോകത്തെ ഏറ്റവും വലിയ സ്കോളർഷിപ്പു നേടി ഫ്രാൻസിലെ ലില്ലേ സർവകലാശാലയിലെത്തിയത്.
എംഎസ് സിഎയിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ള വർഷമായിരുന്നു 2020. ഒരു മാസം 3700 യൂറോ (മൂന്നര ലക്ഷത്തോളം ഇന്ത്യൻ രൂപ) ഫെലോഷിപ്പ് ലഭിക്കാവുന്ന എംഎസ് സിഎയാണ് ഗവേഷണത്തിന് ലോകത്തിലെ ഏറ്റവും വലിയ ഫെലോഷിപ്പ്. ഇൻഡിവിജ്വൽ ഫെലോഷിപ്പ്-ഐഎഫ്, ഇന്നൊവേറ്റീവ് ട്രെയ്നിങ് നെറ്റ് വർക്ക്-ഐടിഎൻ എന്നീ കാറ്റഗറികളിലുള്ള ഫെലോഷിപ്പുകൾ യൂറോപ്യൻ യൂനിയനിലെ വിവിധ കമ്പനികളുടെ കൺസോർഷ്യമാണ് സ്പോൺസർ ചെയ്തിട്ടുള്ളത്. ഫെല്ലോഷിപ്പ് തുക കൂടുതലുള്ള ഐടിഎൻ കാറ്റഗറിയിലാണ് സുബ്ഹാന് സെലക്ഷൻ ലഭിച്ചത്.
September 13, 2021, 18:44 pm