15 Thursday
April , 2021
6.37 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ഇതാ യുഎഇയിലെ അതിസമ്പന്നനായ പ്രവാസി



ഫോബ്സ് മാ​ഗസിൻ പുറത്തുവിട്ട ലോകത്തിലെ അതിസമ്പന്നന്മാരുടെ പട്ടികയിൽ യുഎഇയിൽ നിന്ന് ഇടംപിടിച്ചത് 11 പേർ. ഇവർക്കെല്ലാവർക്കും കൂടി 43.4 ബില്യൻ യുഎസ് ഡോളറിന്റെ ആസ്തിയാണുള്ളത്. ഇവരിൽ മുന്നിൽ നിൽക്കുന്നത് 17.2 ബില്യൻ ഡോളറിന്റെ ആസ്തിയുള്ള ടെല​ഗ്രാം ആപ്ലിക്കേഷൻ സ്ഥാപകനും ഉടമയുമായ പവൽ ഡുരോവ് ആണ്.  യുഎയിലെ ശതകോടീശ്വരൻമാരുടെ ആകെ ആസ്തിയുടെ 40 ശതമാനം വരും പവൽ ഡുരോവിന്റെ സമ്പത്ത്.

 

ഫോബ്സ് മാ​ഗസിന്റെ 200 സമ്പന്നരുടെ പട്ടികയിൽ 112ാം സ്ഥാനമാണ് ഡുരോവിനുള്ളത്. വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം വിവാദമായതിനെ തുടർന്ന് 500 ദശലക്ഷത്തിലേറെ പുതിയ ഉപയോക്താക്കളെ ടെല​ഗ്രാമിനു ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഡുരോവിന്റെ ആസ്തി കുതിച്ചുയർന്നത്.

 

2020ൽ 3.4 ബില്യൻ ഡോളറായിരുന്നു ഡുരോവിന്റെ ആസ്തി. കേവലം ഒരു വർഷം കൊണ്ട് 405 മടങ്ങിന്റെ വർധനവിലൂടെ ഡുരോവിന്റെ സമ്പത്ത് 17.2 ബില്യൻ ഡോളറായി ഉയരുകയായിരുന്നു.

 

എംഎ യൂസുഫലി, മാജിദ് അൽ ഫുതൈമും കുടുംബവും അബ്ദുൽ ​ഗുറൈറും കുടുംബവും മിക്കി ജ​ഗ്തിയാനി, രവി പിള്ള, ഹുസൈൻ സജ്വാനി, അബ്ദുല്ല അൽ ഫുതൈം, തക്സിൻ ഷിനാവത്ര, സാകേത് ബർമൻ, സണ്ണി വർക്കി എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു പ്രവാസികൾ.

 

April 07, 2021, 16:46 pm

Advertisement

Advertisement