13 Thursday
August , 2020
10.14 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

നെതന്യാഹുവിന്റെ രാജിയാവശ്യപ്പെട്ട് പതിനായിരങ്ങൾ തെരുവിൽ; കലാപവിരുദ്ധസേനയെ വിന്യസിച്ചു


 

ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ പ്രതിഷേധം. കൊറോണവൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും അഴിമതിയും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

 

ബെഞ്ചമിൻ നെതന്യാഹുവിന്റെ ബീച്ച് ഹൗസിനു സമീപം ടെൽ അവീവിലും സെൻട്രൽ ജറുസലേമിലും പ്രതിഷേധകർ ഒത്തുകൂടി. ആയിരക്കണക്കിനു പേർ പ്രതിഷേധത്തിൽ പങ്കാളികളായി. അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നെതന്യാഹു പ്രധാനമന്ത്രി പദത്തിൽ തുടരാൻ അർഹനല്ലെന്നും പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി.

 

 

 

 

സെൻട്രൽ ജറുസലേമിലെ നെതന്യാഹുവിന്റെ ഔദ്യോ​ഗിക വസതിക്കു സമീപം നടന്ന പ്രതിഷേധത്തിൽ പതിനായിരത്തോളം പേർ പങ്കാളികളായതായി പ്രാദേശിക മാധ്യമം റിപോർട്ട് ചെയ്തു. ഇസ്രായേൽ പതാകയേന്തിയും ​ഹോൺ മുഴക്കിയുമായിരുന്നു പ്രതിഷേധക്കാർ റാലിയിൽ അണിനിരന്നത്.

 

പിരിഞ്ഞുപോവാനുള്ള പോലിസിന്റെ നിർദേശം അവ​ഗണിച്ചും പ്രക്ഷോഭകർ രാത്രിവൈകിയും തെരുവിൽ നിലയുറപ്പിച്ചു. തുടർന്ന് കലാപവിരുദ്ധ സേനയെ വിന്യസിച്ചാണ് പ്രക്ഷോഭകരെ ഒഴിപ്പിച്ചത്.

 

August 02, 2020, 12:06 pm

Advertisement

Advertisement