8 Wednesday
April , 2020
5.02 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

ലോക്ക് ഡൗൺ കാലത്ത് മുതലെടുപ്പുമായി പോലിസ്; അവശ്യവസ്തുക്കളുമായി പോവുന്ന ലോറികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി പരാതി


കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ഏർപ്പെടുത്തിയ 21 ദിവസ ലോക്ക് ഡൗണിനിടെ ഉരുളക്കിഴങ്ങുമായ പോയ ചരക്കുലോറിയുടെ ഡ്രൈവറെ വെടിവച്ചതിനും 5000 രൂപ കൈക്കൂലി ചോദിച്ചതിനും ബിഹാറിൽ മൂന്നുപോലിസുകാർ അറസ്റ്റിലായി. ദാനാപൂർ ടൗണിലേക്ക് ഉരുളക്കിഴങ്ങുമായി പോവുകയായിരുന്ന ലോറിയുടെ ഡ്രൈവറുടെ കാലിനാണ് പോലിസുകാർ വെടിവച്ചത്.

 

വണ്ടി കടത്തിവിടണമെങ്കിൽ 5000 രൂപ വേണമെന്ന് പോലിസുകാർ ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു. ഇതുസംബന്ധിച്ച വാക്കുതർക്കത്തിനിടെ പോലിസുകാർ ഡ്രൈവറുടെ കാലിനു വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ സോനു ഷായെ പാട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

പോലിസുകാർക്കെതിരേ പിടിച്ചുപറിക്കും വധശ്രമത്തിനുമാണ് കേസെടുത്തത്. അവശ്യവസ്തുക്കളുമായി പോവുന്ന ലോറികൾ ചെക്ക്പോസ്റ്റുകളിൽ തടയുന്ന പോലിസ് വാഹനം കടത്തിവിടുന്നതിന് കൈക്കൂലി ചോദിക്കുകയാണെന്നും ബി​ഹാർ ലോറി ഉടമകളുടെ അസോസിയേഷൻ ആരോപിച്ചു.

March 27, 2020, 08:32 am

Advertisement