9 Thursday
July , 2020
7.56 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു


 

ജിദ്ദ: സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു. ഇതോടെ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച കേരളത്തിൽ നിന്ന് ഉള്ളവരുടെ എണ്ണം 35 ആയി ഉയർന്നു.

 

മലപ്പുറം പൊൻമള ചേങ്ങോട്ടൂർ  പുള്ളിയിൽ ഉമ്മർ (48), വഴിക്കടവ്  സ്വദേശി  മുഹമ്മദ്  പുതിയത്ത് (52), മലപ്പുറം തുവ്വൂർ ഐലാശ്ശേരി അസൈനാർപടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49) എന്നിവരാണ് മരിച്ചത്.

 

ജിദ്ദയിലെ ജാമിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഉമ്മറിന്റെ മരണം മരണപ്പെട്ടു.ഭാര്യ ഉമ്മു ഷമീമ (മുണ്ടക്കോട്) മുഹമ്മദ് ബിൻഷാദ്, മുൻസില, അൻസില, ജിൽഷ എന്നീ നാല് മക്കളുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കും.

 

കോവിഡ് ബാധിച്ച് ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ നാല് ദിവസമായി  ചികിത്സയിലായിരുന്നു മുഹമ്മദ്  പുതിയത്ത് എന്ന കുഞ്ഞു. ഭാര്യ നബീസ, മക്കൾ  സക്കീർ ഹുസൈൻ(കുവൈറ്റ്),മുഹമ്മദ് ഷമീൽ, സഹീന. മാതാവ് ആയിശുമ.

 


മുഹമ്മദലി ജിദ്ദ റുവൈസിൽ കാറുകളുടെ  മൊത്തക്കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ആനപ്പട്ടത്ത് മുഹമ്മദലി. ജിദ്ദയിലെ ജാമിഅ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ഒരു മാസക്കാലമായി ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്റെ മരണം. 20 വർഷമായി ജിദ്ദയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ഒന്നര വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. പിതാവ് ഉണ്ണി മൂസ്സ, മാതാവ് ഫാത്തിമ, ഭാര്യ സീനത്ത്, മക്കൾ ജംഷീർ (ജിദ്ദ), ബാദുഷ, നിശ് വ.

 

മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ കോവിഡ് ബാധിച്ച് മിഡിൽ ഈസ്റ്റിൽ വിവിധ ആശുപത്രികളിൽ കഴിയുന്നുണ്ട്. പലരുടെയും നില ഗുരുതരമാണ്. വെന്റിലെറ്ററിന്റെ സഹായത്തോടെയാണ് ചിലരുടെ ജീവൻ നിലനിർത്തുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.

 

സന്നദ്ധ സംഘടനകൾ ആവുന്നതെല്ലാം ചെയ്യുന്നു. പക്ഷെ ഇന്ത്യൻ ഭരണകൂടത്തിന്റെ നയ നിലപാടുകൾ പൗരൻ മാരുടെ ജീവൻ വെച്ചുള്ളതാണ്. ഇത് ഇന്ത്യയുടെ മഹത്വത്തെ കളങ്കപ്പെടുത്തുമെന്നും വിവിധ സാമൂഹിക നിരീക്ഷകർ പറഞ്ഞു.

 

May 29, 2020, 23:30 pm

Advertisement