9 Thursday
July , 2020
8.13 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

ഒരുങ്ങുന്നത് മൂന്ന് സിനിമകൾ; അഭ്രപാളിയിൽ വാരിയംകുന്നന്മാരുടെ പോര് മുറുകും


മലബാർ വിപ്ലവത്തിന്റെ 100ാം വാർഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം പശ്ചാത്തലമാക്കി അണിയറയിൽ ഒരുങ്ങുന്നത് മൂന്ന് സിനിമകൾ. പൃഥ്വിരാജ്- ആഷിഖ് അബു ടീമിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ അതേ ജീവചരിത്രം സിനിമയാക്കാനൊരുങ്ങുകയാണ് സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദും നവാഗതനായ ഷഹബാസ് പാണ്ടിക്കാടും. 

ആശിഖ് അബു ചിത്രത്തിന്റെ പേര് 'വാരിയംകുന്നൻ' എന്നാണെങ്കിൽ പി ടി കുഞ്ഞുമുഹമ്മദിന്റേത് 'ഷഹീദ് വാരിയംകുന്നൻ' എന്നാണ്. താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിച്ചുകഴിഞ്ഞെന്നും ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. 

ഇതു രണ്ടും കൂടാതെ മൂന്നാമതൊരു ചിത്രം കൂടി റിലീസിനൊരുങ്ങിക്കഴിഞ്ഞു. 'രണഭൂമി' എന്ന പേരിലാണ് നവാഗതനായ ഷഹബാസ് പാണ്ടിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ റിലീസിനൊരുങ്ങുന്നത്. ബ്രിട്ടീഷുകാർക്കെതിരെയും ജന്മിമാർക്കെതിരെയും പോരാടിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വീര ചരിത്ര പുരുഷന്റെ കഥ തന്നെയാണ് 'രണഭൂമി'യും പറയുന്നത്. അദ്ദേഹത്തിന്റെ ജനമനാടും പ്രവർത്തന പരിസരവുമായ പാണ്ടിക്കാടിനെ ഇഴചേർത്താണ് സിനിമ അവതരിപ്പിക്കുന്നത്.

വാരിയൻ കുന്നത്ത് ഹാജി ആയെത്തുന്നത് ബിജുലാൽ ആണ്. പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂർത്തിയാക്കിയ രണഭൂമിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ഡൂഡ്സ് ക്രിയേഷന്റെ ബാനറിൽ മുബാറക്കാണ് ചിത്രം നിർമിക്കുന്നത്. അസർ മുഹമ്മദ് ക്യാമറ ചലിപ്പിച്ച ചിത്രത്തിൽ, ഒ എം കരുവാരക്കുണ്ടിന്റെ വരികൾക്ക് മുഹസിൻ കുരിക്കൾ, ഷിഫ്ഖാത്ത് റാഫി എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്നു. സംഘട്ടനം: എൽവിസ് സ്റ്റീവ്.

 

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ രചന ഹർഷദും റമീസും ചേർന്നാണ് നിർവഹിക്കുന്നത്‌. മുഹ്സിൻ പരാരിയാണ് സഹ സംവിധാനം​. ഷൈജു ഖാലിദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത്‌ സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ്. മലബാർ വിപ്ലവ ചരിത്രത്തി​​​ന്റെ നൂറാം വാർഷികമായ അടുത്ത വര്‍ഷമാണ് ചിത്രീകരണമെന്ന് അണിയറക്കാർ അറിയിച്ചിരുന്നു. ഒരേ ചരിത്ര പശ്ചാത്തലത്തിൽ മൂന്ന് സിനിമകൾ അണിയറയിൽ ഒരുങ്ങുമ്പോൾ അരങ്ങിൽ പോരു മുറുകും എന്നുറപ്പാണ്.

 

June 22, 2020, 22:23 pm

Advertisement