20 Wednesday
November , 2019
2.09 AM
livenews logo
flash News
ലോകകപ്പ് യോ​ഗ്യത: ഒമാനെതിരേ ഇന്ത്യക്ക് തോൽവി റിലയൻസ് ജിയോയും കോൾ-ഡാറ്റാ ചാർജ് വർധിപ്പിക്കുന്നു ഷെയ്ഖ് ഹംദാൻ ബിൻ ഖലീഫ അൽ നഹ്‌യാൻ കുതിരയോട്ട മത്സരത്തിൽ മലയാളി പെൺകൊടിക്ക് ചരിത്രനേട്ടം ദുബയ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ബം​ഗളുരു സ്വദേശിക്ക് 7.17 കോടി രൂപ സമ്മാനം ജൂലിയൻ അസാഞ്ചിനെതിരായ ലൈം​ഗികാരോപണ കേസിൽ സ്വീഡൻ അന്വേഷണം അവസാനിപ്പിച്ചു ജെഎൻയു സമരം: വിദ്യാർഥിനികളെ പോലിസ് അപമാനിച്ചതായി പരാതി ചെന്നൈ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിൽ നിയമലംഘകരെ നിലയ്ക്കുനിർത്തുന്ന ചിന്നപ്പൊണ്ണ് ഐഎഎസ് ജോലി പാഴ് വേലയാണ്; രാജ്യത്തെ അപകടത്തെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കും: കണ്ണൻ ​ഗോപിനാഥൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി; കോൺ​ഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രിപദം; മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യം ഇങ്ങനെ ഫലസ്തീനിലെ ഇസ്രായേൽ കുടിയേറ്റം നിയമവിരുദ്ധമല്ലെന്ന് അമേരിക്ക

തുഷാര്‍ വെള്ളാപ്പള്ളിയെ എംഎ യൂസുഫലി 'രക്ഷിച്ചു'

August 22, 2019, 17:09 pm

അജ്മാന്‍: ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷന്റെ ജാമ്യത്തിലാണ് തുഷാര്‍ പുറത്തിറങ്ങിയത്. അതേസമയം കേസ് പൂര്‍ത്തിയാവാതെ തുഷാറിന് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളിയുടെ അമ്മാവന്‍ കെ എസ് വചസ്പതി പറഞ്ഞു.

 


അല്‍ നുഅ്മിയ പോലിസ് സ്‌റ്റേഷനിലായിരുന്നു തുഷാറിനെ പാര്‍പ്പിച്ചിരുന്നത്. തുഷാര്‍ ഇപ്പോള്‍ തന്റെ കൂടെയുണ്ടെന്നും എസ്എന്‍ഡിപി യുഎഇ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ വചസ്പതി ഗള്‍ഫ് ന്യൂസിനോടു പറഞ്ഞു. 11 വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ കമ്പനിയുമായി ബന്ധപ്പെട്ട് നല്‍കിയ 90 ലക്ഷം ദിര്‍ഹമിന്റെ ചെക്ക് കേസിലാണ് തുഷാറിനെ അജ്മാന്‍ പോലിസ് അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥകള്‍ തങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ സിവില്‍ കേസ് പൂര്‍ത്തിയാവാതെ തുഷാറിനെ നാട്ടില്‍ പോവാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

 

പരാതിക്കാരന്റെ പേരില്‍ അത്തരമൊരു ചെക്ക് തുഷാര്‍ നല്‍കിയിട്ടില്ലെന്നും വചസ്പതി അവകാശപ്പെട്ടു. മോഷ്ടിച്ച ചെക്കാണ് അതെന്നും അദ്ദേഹം പറയുന്നു. നിയമാനുസൃതമാണ് കമ്പനി അടച്ചുപൂട്ടിയത്. പത്രത്തില്‍ പരസ്യവും നല്‍കിയിരുന്നു. പരാതിക്കാരുണ്ടെങ്കില്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ പരസ്യത്തില്‍ അറിയിച്ചിരുന്നെങ്കിലും ആരും മുന്നോട്ടുവന്നിരുന്നില്ല. കമ്പനി അടച്ചുപൂട്ടിയ ശേഷം നിരവധി തവണ തുഷാര്‍ യുഎഇയില്‍ വന്നുപോയി. രണ്ടുമാസം മുമ്പാണ് അവസാനമായി വന്നുപോയത്.

 

തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുല്ലയാണ് തുഷാറിനെതിരേ പരാതി നല്‍കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി തന്റെ ജീവനക്കാരനെ പറഞ്ഞയച്ച് തുഷാര്‍ വെള്ളാപ്പള്ളിയെ ജാമ്യത്തിലിറക്കുന്നതിന് സഹായം നല്‍കുകയും ജാമ്യത്തുകയായ അഞ്ചുലക്ഷം ദിര്‍ഹം കെട്ടിവച്ചുവെന്നുമുള്ള പ്രസ്താവന ലുലു ഗ്രൂപ്പ് പുറത്തിറക്കിയതായും ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

 

അതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിനോട് തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയുണ്ടായി.

 

August 22, 2019, 17:09 pm

Advertisement