21 Tuesday
January , 2020
4.23 PM
livenews logo
flash News
നിങ്ങൾക്കു കഴിയുന്നതുപോലെ പ്രതിഷേധിച്ചോളൂ എന്നാലും സിഎഎ പിൻവലിക്കില്ലെന്ന് അമിത് ഷാ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കർ വേണമെന്ന് മതത്തിൽ പറയുന്നില്ല: അലഹബാദ് ഹൈക്കോടതി നേപാളിൽ വിനോദസഞ്ചാരത്തിനുപോയ എട്ടു മലയാളികൾ വിഷവാതകം ശ്വസിച്ചുമരിച്ചു ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; അര മൂക്കുമായി നാടുവിട്ട് ഓടിയിരുന്നു അയാൾ: കെ മുരളീധരൻ ​ആരിഫ് മുഹമ്മദ് ഖാനെതിരെ പി സദാശിവം; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ​ഗവർണറെ അറിയിക്കേണ്ടതില്ല രാജ്യത്തിന് വേണ്ടത് തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റർ; എൻആർസിയല്ലെന്ന് പ്രകാശ് രാജ് ഖത്തറിൽ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ ആലോചന മരണം നാലായി, ദുരൂഹവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈന സ്ഥിരീകരിച്ചു പൗരത്വനിയമത്തെ അനുകൂലിച്ച് സംസാരിക്കാത്തതിന് ദറസ് വിദ്യാർഥിക്ക് നേരെ ആക്രമണം; കേസെടുത്തു

പണം മുഴുവന്‍ കൊടുത്തതാണ്; കേസിനു പിന്നില്‍ രാഷ്ട്രീയമില്ല: നാസിലിനെ കണ്ട ശേഷം നാട്ടില്‍ പോകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി

September 08, 2019, 18:47 pm

ദുബയ്: നാസിലിന് പണം കൊടുക്കാനില്ലെന്നും കരാര്‍ പ്രകാരമുള്ള പണം കൊടുത്തുതീര്‍ത്തതാണെന്നും തുഷാര്‍ വെള്ളാപ്പള്ളി. നാസില്‍ നല്‍കിയ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളിയെന്നും തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പണം പൂര്‍ണമായും കൊടുത്തുതീര്‍ക്കാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാം കൊടുത്തതാണെന്നു തുഷാര്‍ പറഞ്ഞു. ഇതിന്റെ രേഖകള്‍ ആണെന്നു പറഞ്ഞ് തുഷാര്‍ നല്‍കിയ പേപ്പറില്‍ നാല് ഘട്ടങ്ങളിലെ പേമെന്റ് വരെ കൊടുത്തുവെന്നാണ് ഉള്ളതെന്നും അഞ്ചാം ഘട്ടത്തിലെ പേമെന്റ് കാത്തിരിക്കുന്നുവെന്നുമാണ് എഴുതിയിരിക്കുന്നതെന്നു മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പണം നല്‍കിയതിന് മറ്റ് രേഖകളുണ്ടെന്നായിരുന്നു തുഷാറിന്റെ മറുപടി.

 

ആ രേഖ എവിടെ എന്നു ചോദിച്ചപ്പോള്‍ അതെല്ലാമാണ് ഇവിടെയിരിക്കുന്നതെന്നു തുഷാര്‍ വിശദീകരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച രേഖകള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണിച്ചില്ല. കേസ് കോടതി തള്ളിയെങ്കിലും നാസിലിനെ കണ്ട് സംസാരിച്ച ശേഷമേ നാട്ടില്‍ പോകൂ എന്നും തുഷാര്‍ പറഞ്ഞു.

 

നാസിലിനെ കാണണം. സുഹൃത്തുക്കളുമായി ആലോചിക്കണം. അച്ഛനും അമ്മയുമായി സംസാരിക്കണം. അതിനുശേഷം അന്തിമതീരുമാനങ്ങള്‍ എടുക്കുമെന്നുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ വാക്കുകള്‍. തന്നെ കാണണമെന്നാവശ്യപ്പെട്ട് നാസില്‍ വിളിച്ചിരുന്നുവെന്നും അതിനാലാണ് നാസിലിനെ കാണണമെന്നു തീരുമാനിച്ചതെന്നും തുഷാര്‍ പറഞ്ഞു. കേസില്‍ ആരും മധ്യസ്ഥതയ്ക്കു ശ്രമിച്ചിട്ടില്ല.

 

എന്താണ് സംഭവിച്ചതെന്ന് അറിയാനാണ് നാസിലിനെ കാണുന്നത്. സാമുദായിക നേതാവാണ് താന്‍. സൗഹാര്‍ദ്ദപരമായ കൂടിക്കാഴ്ചയാണ് നാസിലുമായി ഉദ്ദേശിക്കുന്നത്. കേസിനു പിന്നില്‍ രാഷ്ട്രീയമില്ല. അത്തരം പ്രചാരണം തെറ്റാണ്. കേന്ദ്രമന്ത്രി പദവിക്കു വേണ്ടി ശ്രമിച്ചിട്ടില്ല. മാധ്യമങ്ങളുടെ സൃഷ്ടിയാണത്. എസ്എന്‍ഡിപി യോഗത്തിന്റെ ചുമതലയ്ക്കു പുറമേ എന്‍ഡിഎ കണ്‍വീനര്‍ ഉത്തരവാദിത്വം കൂടിയുണ്ട്. ഇതിനാല്‍ തന്നെ കേന്ദ്രത്തിലേക്കു പോവാനാവില്ല. കേന്ദ്രമന്ത്രിയാവാന്‍ താനില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

 

 

September 08, 2019, 18:47 pm

Advertisement