7 Tuesday
July , 2020
6.20 PM
livenews logo
flash News
ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന?

രാജ്യത്ത് ടിക് ടോക് പ്രവർത്തനം നിർത്തി; കേന്ദ്രവുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതായി വിശദീകരണംന്യൂഡൽഹി: ഇന്ത്യ- ചൈന സം​ഘർഷത്തെ തുടർന്ന് രാജ്യത്ത്​ 59 ചൈനീസ്​ ആപ്പുകൾ നിരോധിച്ചതിന്​ പിന്നാലെ ടിക്​ടോകി​​ന്റെ പ്രവർത്തനം നിർത്തി. നേരത്തെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ടിക് ടോക് ലഭ്യമായിരുന്നു. പുതിയ ഉപയോക്താക്കള്‍ക്കായിരുന്നു ആപ്പ് ലഭ്യമല്ലാതിരുന്നത്.

 

എന്നാല്‍ നിലവില്‍ ഫോണിൽ ടിക്​ടോക്​ ഇൻസ്​റ്റാൾ ചെയ്​ത ഉപഭോക്താക്കൾക്കുൾപ്പെടെ ആര്‍ക്കും ടിക് ടോക് ലഭ്യമല്ല. ആപ്പ് തുറക്കുമ്പോള്‍ നോ നെറ്റ് വര്‍ക്ക് കണക്ഷന്‍ എന്നാണ് കാണിക്കുന്നത്.

 

ഉപഭോക്താക്കൾക്കായി നിരോധനം സംബന്ധിച്ച സന്ദേശം ടിക്​ടോക്​ അയച്ചു. സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്ന വിശദീകരണക്കുറിപ്പ് ടിക് ടോക് ഉപയോക്താക്കള്‍ക്ക് അയച്ചിട്ടുണ്ട്. നിരോധനം വന്നതിന്​ പിന്നാലെ ഗൂഗി​ൾ പ്ലേസ്​റ്റോറിൽ നിന്നും ആപ്പിൾ ​പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്​തിരുന്നു. 

 

അതേസമയം, നിരോധിക്കപ്പെട്ട ആപ്പുകളുടെ കമ്പനി പ്രതിനിധികളുമായി 48 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഇതിനായി ഒരു സമിതിയെ സജ്ജമാക്കിയിട്ടുണ്ട്. ആഭ്യന്തരം, നിയമം, വാര്‍ത്ത വിതരണം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ആദയനികുതി വകുപ്പ്, ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോന്‍സ് ടീം എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ട്.

ജനപ്രിയ ആപായ ടിക്​ ടോക്​, വിചാറ്റ്​, എക്​സെൻഡർ, ഷെയർ ഇറ്റ്​, യുസി ബ്രൗസർ തുടങ്ങിയ 59 ആപുകൾ ഇന്ത്യയിൽ നിരോധിക്കുന്നതായി തിങ്കളാഴ്​ച വൈകുന്നേരമാണ്​ കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്​.

 

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവയ്ക്ക്​ ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്​ 59 ആപുകൾ ബ്ലോക്ക്​ ചെയ്യുന്നതെന്ന്​ കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 

 

ജൂ​ൺ 15ന്​ ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ രക്തസാക്ഷികളായതിനെ തുടർന്ന്​ ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തി​​​​​​​​ന്റെ പശ്ചാത്തലത്തിലാണ്​ കേന്ദ്ര സർക്കാർ നീക്കം.

June 30, 2020, 20:12 pm

Advertisement