20 Sunday
September , 2020
12.30 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ടിക്ക് ടോക്ക് സിഇഒ കെവിൻ മേയർ രാജിവച്ചു



ജനപ്രിയ ഹൃസ്വവീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക്ക് ടോക്കിന്റെ സിഇഒ കെവിൻ മേയർ രാജിവച്ചു. ജനറൽ മാനജർ വനേസ പപ്പാസ് ഇടക്കാല സിഇഒ ആയി ചുമതലയറ്റു.

 


ഇന്ത്യയും യുഎസും ടിക്ക് ടോക്കിന് അടുത്തിടെ നിരോധനമേർപ്പെടുത്തിയിരുന്നു. ട്രംപ് സർക്കാരിന്റെ നടപടിക്കെതിരേ ടിക്ക് ടോക്ക് കേസ് കൊടുത്തത് കഴിഞ്ഞദിവസമാണ്. ഇതിനു പിന്നാലെയാണ് കെവിൻ മേയർ താൻ കമ്പനി വിടുന്നതായി അറിയിച്ചത്.

 


അടുത്തിടെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കാതലായ മാറ്റങ്ങൾ സംഭവിച്ചതായും താൻ കഴിയും വിധം കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും രാജിക്കാര്യം വ്യക്തമാക്കിയ കത്തിയ കെവിൻ അറിയിച്ചു. കെവിന്റെ രാജിക്കാര്യം ടിക്ക് ടോക്കും സ്ഥിരീകരിച്ചു. രാഷ്ട്രീയ മാറ്റങ്ങൾ കമ്പനിയിലെ കെവിൻ മേയറുടെ ജോലി സാധ്യത ഇല്ലാതാക്കുകയായിരുന്നുവെന്നും ടിക്ക് ടോക്ക് അറിയിച്ചു.

 

ലോകമെമ്പാടും പ്രത്യേകിച്ച് ഇന്ത്യയിലും യുഎസിലും നേരിട്ട പ്രതിസന്ധികൾ പരിഹരിക്കാനുള്ള ശ്രമം ടിക്ക്ടോക്ക് തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

 

 

August 27, 2020, 13:12 pm

Advertisement

Advertisement