21 Tuesday
January , 2020
5.33 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

ടിക്ക് ടോക്ക് ഡൗൺലോഡിൽ ഇന്ത്യ ഒന്നാമത്

November 16, 2019, 17:07 pm

ടിക്ക് ടോക്ക് ഡൗൺലോഡിന്റെ കാര്യത്തിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം. ആ​ഗോളതലത്തിൽ 1.5 ബില്യൻ ഡൗൺലോഡുകൾ നടന്നപ്പോൾ ഇതിൽ 466.8 ദശലക്ഷവും ഇന്ത്യയിൽ നിന്നായിരുന്നു. 2019ൽ മാത്രം 614 ദശലക്ഷം ഡൗൺലോഡുകൾ ലോകവ്യാപകമായി നടന്നു. ഇതിൽ 277.6 ദശലക്ഷം ഡൗൺലോഡുകൾ ഇന്ത്യക്കാരുടെ വകയാണ്. ഈ വർഷത്തെ മൊത്തം ഡൗൺലോഡിന്റെ 45 ശതമാനം വരുമിത്.

 

ചൈനയിൽ 45.5 ദശലക്ഷം ഡൗൺലോഡുകളാണുണ്ടായത്. അമേരിക്കയിൽ 37.6 ദശലക്ഷം ഡൗണുകളും ഉണ്ടായി.മൊബൈൽ ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവർ ആണ് റിപോർട്ട് പുറത്തുവിട്ടത്.

 

അതേസമയം ​ഗെയിമിതര ആപ്ലിക്കേഷനുകളുടെ ഡൗൺലോഡിന്റെ കാര്യത്തിൽ വാട്സ്ആപ്പാണ് മുൻപന്തിയിൽ. 707.4 ദശലക്ഷം ഡൗൺലോഡുകളാണ് ഈ വർഷം ഇതുവരെ വാട്സ്ആപ്പിനു ലഭിച്ചത്. 636.2 ദശലക്ഷവുമായി ഫേസ്ബുക്ക് മെസഞ്ചർ രണ്ടാമതും ടിക്ക് ടോക്ക് മൂന്നാം സ്ഥാനത്തുമാണുള്ളത്.  587 ദശലക്ഷം ഡൗൺലോഡുകളുമായി ഫേസ്ബുക്കാണ് നാലാം സ്ഥാനത്ത്. 376.2 ദശലക്ഷം ഡൗൺലോഡുകളുള്ള ഇൻസ്റ്റ​ഗ്രാം ആണ് അഞ്ചാം സ്ഥാനത്ത്.

 

ഫെബ്രുവരിയിലാണ് ടിക്ക് ടോക്ക് ഒരു ബില്യൻ ഉപയോ​ക്താക്കളെ നേടിയത്. 9 മാസം കൊണ്ട് 500 ദശലക്ഷം ഉപയോക്താക്കളെ നേടിയും ടിക്ക് ടോക്ക് മുന്നേറ്റം തുടരുകയാണ്. ഹൃസ്വ വീഡിയോകൾ പങ്കുവയ്ക്കാൻ കഴിയുന്ന ടിക്ക് ടോക്ക് വളരെപെട്ടെന്നാണ് ആ​ഗോളതലത്തിൽ ജനകീയമായി മാറിയത്.

November 16, 2019, 17:07 pm

Advertisement