17 Friday
January , 2020
9.16 PM
livenews logo
flash News
ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ പൗരത്വനിയമത്തിനെതിരെ പ്രമേയവുമായി പഞ്ചാബും പിന്നോട്ടില്ല; ഡൽഹി വിടുംമുമ്പ് ജുമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ആസാദ് കാണാതായ ഇന്തോ-അമേരിക്കൻ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ മതരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം കത്തുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കരുത്: ലൗജിഹാദ് ആരോപണത്തിനെതിരെ സഭാ മുഖപത്രം നിർഭയ കൂട്ടബലാൽസം​ഗക്കൊലക്കേസ് പ്രതികളുടെ ദയാഹരജി രാഷ്ട്രപതി തള്ളി

ടിക്ക് ടോക്കിന്റെ സ്മാർട്ട് ഫോൺ വിപണിയിൽ

November 02, 2019, 16:00 pm

ടോക്ക് ഉടമ ബൈറ്റ്ഡാൻസ് തങ്ങളുടെ ആദ്യ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. ജിയാങ്കുവോ പ്രോ 3 എന്നാണ് ഫോണിന്റെ പേര്. സ്മാർട്ടിസൻ എന്ന ബ്രാൻഡിനു കീഴിലാണ് ടിക്ക് ടോക്കിന്റെ സ്മാർട്ട്ഫോൺ വിപണിയിലെത്തുന്നത്.

 

ചൈനയിൽ മാത്രമാണ് ആദ്യഘട്ടത്തിൽ ഫോൺ വിൽക്കുന്നത്. ഏകദേശം 29200 രൂപയാണ് ഫോണിന്റെ വില. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്പെയ്സുമാണ് ബേസ് മോഡൽ ഫോണിന്റെ പ്രത്യേകത. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 32100 രൂപയാണ് വില.

 

ലോക്ക് സ്ക്രീനിൽ നിന്നു തന്നെ ടിക്ക് ടോക്കിലേക്ക് പോവാൻ ഉപയോ​ക്താക്കൾക്ക് കഴിയും. ടിക് ടോക്ക് സ്പെഷ്യൽ എഫക്ട്, എത്ര ദൈർഘ്യമുള്ള വീഡിയോകളും ഫിൽറ്റർ ചെയ്യാനുള്ള സൗകര്യം(നിലവിൽ 60 സെക്കന്റ് മാത്രമാണ് ടിക്ക് ടോക്കിൽ അപ് ലോഡ് ചെയ്യാൻ കഴിയൂ)

 


6.39 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീൻ, ക്വാൽകോം സ്നാപ് ഡ്രാ​ഗൺ 855 പ്രൊസസർ, 4000 എംഎഎച്ച് ബാറ്ററി, 48 എംപി സോണി ഐഎംഎക്സ് 586 സെൻസർ, 13 എംപി വൈഡ് ആം​ഗിൾ ലെൻസ്, 8 എംപി ടെലിഫോട്ടോ ലെൻസ്(റിയർ), സെൽഫികൾക്ക് വേണ്ടി 20 എംപി മുൻ കാമറ എന്നിവയും ടിക്ക്ടോക്ക് ഫോണിന്റെ സവിശേഷതകളാണ്.

 

ആൻഡ്രോയ്ഡ് അടിസ്ഥാനമായ സ്മാർട്ടിസൺ ഒ എസ് 7ലാണ് ജിയാങ്കോ പ്രോ 3 പ്രവർത്തിക്കുന്നത്. 4 ജി കണക്ടിവിറ്റി, ബ്ലൂ ടൂത്ത് 5.0, യുഎസ്ബി ടൈപ്-സി പോർട്ടും ഫോണിനുണ്ട്.

 

November 02, 2019, 16:00 pm

Advertisement