24 Monday
February , 2020
5.19 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

നിസ്സഹകരണ പ്രതിഷേധവുമായി തിരൂരുകാരും; കേന്ദ്രമന്ത്രി പങ്കെടുത്ത ബിജെപി പരിപാടി ചീറ്റി


തിരൂർ: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി മലപ്പുറം ജില്ലയിലെ തിരൂരിൽ നടത്തിയ പരിപാടി ജനം ബഹിഷ്കരിച്ചു. ജനകീയ പ്രതിഷേധത്തെ തുടർന്ന് ബിജെപി പ്രവർത്തകർ മാത്രമാണ് കേന്ദ്രമന്ത്രി സോം പ്രകാശ് പങ്കെടുത്ത പരിപാടി ശ്രവിക്കാനെത്തിയത്.

 

കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിയിൽ പോലും ജനപങ്കാളിത്തം കിട്ടാതെ വന്നതോടെ ബിജെപി നേതാക്കൾ കടകൾ അടച്ചിട്ട വ്യാപാരികളുടെ നടപടിയെ വിമർശിച്ചു. ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങാതെ വന്നതും നേതാക്കളെ പ്രകോപ്പിച്ചു.

 

വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു ബിജെപിയുടെ പൊതുയോ​ഗം. കേന്ദ്രമന്ത്രി സോം പ്രകാശ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

 

തിരൂരിൽ നടന്നത് താലിബാൻ രീതിയാണെന്ന് കെ സുരേന്ദ്രൻ പിന്നീട് ആരോപിച്ചു. താനൂരും മലപ്പുറവും കേരളവും മാത്രമല്ല ഇവിടെയുള്ളതെന്ന് ഓർക്കണമെന്നും ബിജെപി നേതാവ് ഓർമപ്പെടുത്തി.

 

അതിനിടെ താനൂരിൽ അപ്രഖ്യാപിത ഹർത്താലിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി തിരൂർ പോലിസ് മൂന്നുപേർക്കെതിരേ സ്വമേധയാ കേസെടുത്തു.

 

ആലപ്പുഴ ജില്ലയിലെ വളഞ്ഞവഴിയിലാണ് ബിജെപിയുടെ സിഎഎ അനുകൂല ചടങ്ങ് നാട്ടുകാർ കടകൾ അടച്ച് ആദ്യമായി ബഹിഷ്കരിച്ചത്. ഇതിനു പിന്നാലെ കുറ്റ്യാടിയിലും സമാന മാതൃക പിന്തുടർന്നു. വ്യാഴാഴ്ച കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലും വ്യാപാരികൾ കടകൾ അടച്ചാണ് ബിജെപി പരിപാടിയെ സ്വാ​ഗതം ചെയ്തത്.

 

ബിജെപിയുടെ ​​ഗൃഹസന്ദർശ കാംപയിനെതിരേയും ജനം തിരിഞ്ഞത് പാർട്ടിക്ക് തലവേദനയായിരുന്നു. ഇതിനു പിന്നാലെയാണ് സിഎഎ അനുകൂല പരിപാടികൾ ജനം ബഹിഷ്കരിച്ചുതുടങ്ങിയത്.

January 16, 2020, 23:39 pm

Advertisement