13 Thursday
August , 2020
1.44 PM
livenews logo
flash News
ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

യുവതിയുടെ ജനനേന്ദ്രിയത്തിനുള്ളിൽ സൂചി മറന്നുവച്ച നഴ്സിനു സസ്പെൻഷൻ


രാമനാഥപുരം: പ്രസവത്തിനെത്തിയ യുവതിയുടെ ജനനേന്ദ്രിയത്തിനുള്ളിൽ സൂചി മറന്നുവച്ച നഴ്സിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് 21കാരിയെ പ്രസവത്തിനായി രാമനാഥപുരത്തെ ഉച്ചിപ്പുലി  പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

ചൊവ്വാഴ്ച രാത്രിയാണ് യുവതിയുടെ പ്രസവം നടന്നത്. രാത്രി 7.30ഓടെ യുവതി പെൺകുട്ടിക്ക് ജന്മം നൽകി. എന്നാൽ‌ പ്രസവശേഷം കടുത്ത വേദന അനുഭവപ്പെടുന്നതായി യു വതി പരാതി പറഞ്ഞതോടെ ബുധനാഴ്ച രാമനാഥപുരം സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്തു.

 

ഇവിടെ നിന്ന് എക്സ് റേയും സ്കാനിങ്ങും നടത്തിയപ്പോൾ ഒടിഞ്ഞ സൂചി യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ സൂചി നീക്കം ചെയ്യുന്നത് സങ്കീർണ നടപടിയായതിനാൽ യുവതിയെ മധുര രാജാജി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ ഡോക്ടർമാർ ആവശ്ടപ്പെട്ടു.

 

ഒരുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രാരാജി ആശുപത്രിയിലെ സർജൻമാർ സൂചി നീക്കം ചെയ്യുകയായിരുന്നു. മുറിവ് തുന്നുന്നതിനുടെ സൂചി ഒടിഞ്ഞ് ജനനേന്ദ്രിയത്തിൽ അകപ്പെടുകയായിരുന്നു. ഇതറിയാതെ നഴ്സ് തുന്നൽ ഇട്ടുവെന്നാണ് ആരോ​ഗ്യവിഭാ​ഗം അറിയിച്ചത്. ഇതേത്തുടർന്നാണ് നഴ്സിനെ സസ്പെന്റ് ചെയ്തത്.

November 22, 2019, 13:07 pm

Advertisement

Advertisement