5 Sunday
July , 2020
5.07 AM
livenews logo
flash News
എട്ടുപോലിസുകാരെ കൊന്ന ​ഗുണ്ടാനേതാവിന്റെ വീടും കാറുകളും മണ്ണുമാന്തിയന്ത്രം കൊണ്ട് തരിപ്പണമാക്കി യുപി പോലിസ് തൃണമൂൽ കോൺ​ഗ്രസ് കൗൺസിലർക്ക് വെടിയേറ്റു പൊലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സിഐയ്ക്ക് സസ്പെൻഷൻ മാസ്കിടാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ കൈയേറ്റം ചെയ്തു; യുപിയിൽ ബിജെപി നേതാവും മകനും അറസ്റ്റിൽ യുഎഇ വിമാനങ്ങൾക്ക്‌ ഇന്ത്യയിലിറങ്ങാനുള്ള വിലക്ക് നീക്കണമെന്ന് എം.കെ രാഘവൻ എം.പി സംസ്ഥാനത്ത് 240 പേർക്ക് കൊറോണ ബാധ; 209 പേർ രോഗമുക്തി നേടി ബേപ്പൂർ സ്വദേശി റിയാദിൽ കൊറോണ ബാധിച്ചു മരിച്ചു യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഉമ്മൻചാണ്ടിയല്ല; വ്യക്തമാക്കി കെ സുധാകരൻ മൂന്ന് ലക്ഷത്തിന്റെ സ്വർണ മാസ്ക് വച്ച് പൂനെ സ്വദേശി; പക്ഷേ ഫലപ്രാപ്തിയിൽ സംശയം യുഎഇയിൽ 716 പേർക്ക് കൊറോണ വൈറസ് ബാധ; 704 പേർക്ക് രോ​ഗമുക്തി

ലോക്ക്ഡൗൺ ലംഘനം: സംസ്ഥാനത്ത് 2535 പേർ അറസ്റ്റിൽ; 1636 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു


സംസ്ഥാനത്ത് കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് 2535 പേർ അറസ്റ്റിലായി. 1636 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തൊട്ടാകെ ഇന്ന് 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി.

 

ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്- 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍. 

 

കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്- 451 പേർ. ആലപ്പുഴയിൽ 341 പേരും എറണാകുളം റൂറലിൽ 313 പേരും അറസ്റ്റിലായിട്ടുണ്ട്. 22 കേസുകൾ രജിസ്റ്റർ ചെയ്ത കാസർ​കോടാണ് ഏറ്റവും പിന്നിൽ. 

 

ആകെ കേസുകൾ- ജില്ല തിരിച്ചുള്ള കണക്കു ചുവടെ

തിരുവനന്തപുരം സിറ്റി - 66
തിരുവനന്തപുരം റൂറല്‍ - 138
കൊല്ലം സിറ്റി - 170
കൊല്ലം റൂറല്‍ - 106
പത്തനംതിട്ട - 43
കോട്ടയം - 208
ആലപ്പുഴ - 178
ഇടുക്കി - 214
എറണാകുളം സിറ്റി - 88
എറണാകുളം റൂറല്‍ - 37
തൃശൂര്‍ സിറ്റി - 20
തൃശൂര്‍ റൂറല്‍ -37
പാലക്കാട് - 19
മലപ്പുറം - 11
കോഴിക്കോട് സിറ്റി - 338
കോഴിക്കോട് റൂറല്‍ - 13
വയനാട് - 35
കണ്ണൂര്‍ - 20
കാസര്‍കോട് -10

 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 137, 117
തിരുവനന്തപുരം റൂറല്‍ - 195, 145
കൊല്ലം സിറ്റി - 236, 198
പത്തനംതിട്ട - 125, 52
കോട്ടയം - 451, 104
ആലപ്പുഴ - 341, 0
ഇടുക്കി - 269, 75
എറണാകുളം സിറ്റി - 124, 125
എറണാകുളം റൂറല്‍ - 313, 211
തൃശൂര്‍ സിറ്റി - 31, 17
തൃശൂര്‍ റൂറല്‍ -99, 69
പാലക്കാട് - 37, 31
മലപ്പുറം - 24, 7
കോഴിക്കോട് സിറ്റി - 0, 388
കോഴിക്കോട് റൂറല്‍ - 33, 6
വയനാട് - 48, 23
കണ്ണൂര്‍ - 50, 50
കാസര്‍കോട് -22, 18

March 25, 2020, 22:05 pm

Advertisement