18 Friday
September , 2020
10.39 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

സീ ന്യൂസില്‍ കോവിഡ് ബാധിതരുടെ എണ്ണം 66 ആയി; കാരണം നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തിയതെന്ന് ആരോപണം


രാജ്യമൊട്ടാകെ കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കെ രോ​ഗം തെളിഞ്ഞിട്ടും കാര്യമായെടുക്കാതെ ജീവനക്കാർ ജോലിക്കെത്തിയ സീ ന്യൂസിൽ വൈറസ് ബാധിതരുടെ എണ്ണം 66 ആയി ഉയർന്നു. നേരത്തെ 28 പേർക്കായിരുന്നു രോ​ഗം സ്ഥിരീകരിച്ചിരുന്നത്. ഇതേ തുടർന്ന് സീ ന്യൂസിന്റെ ന്യൂസ് റൂമും സ്റ്റുഡിയോകളും അടച്ചുപൂട്ടിയിരുന്നു. കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടും ജോലിക്കാർ ഓഫീസിലെത്തിയതാണ് രോ​ഗം പടരാൻ കാരണം എന്നാണ് നി​ഗമനം. 

 

ഇന്ത്യ ടുഡേ ജേണലിസ്റ്റ് മിലൻ ശർമയാണ് സീ ന്യൂസിലെ കോവിഡ് ബാധിതരുടെ എണ്ണം 66 ആയി വർധിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സീ ന്യൂസ് ഒരു കോവിഡ് ക്ലസ്റ്ററായി മാറിയിരിക്കുകയാണെന്നും അവർ പറഞ്ഞു. കോവിഡ് നിയമങ്ങളും നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽ പറത്തി ജോലി തുടർന്ന് രോ​ഗം കൂടുതൽ പേരിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷമാണ് സീ ന്യൂസ് പൂട്ടിയത്. രോ​ഗം തെളിഞ്ഞിട്ടും തങ്ങളുടെ ജീവനക്കാർ ഓഫീസിൽ ജോലിക്കെത്തിയെന്ന് വെളിപ്പെടുത്തി കഴിഞ്ഞദിവസം സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരി തന്നെയാണ് രം​ഗത്തെത്തിയത്.‌‌

 

രോ​ഗം ബാധിച്ചിട്ടും വീട്ടിലിരിക്കാതെ തന്റെ ജോലിക്കാർ സ്റ്റുഡിയോയിൽ വന്നത്‌ അവർ പ്രൊഫഷണലുകൾ ആയതുകൊണ്ടാണു എന്നായിരുന്നു  സുധീർ ചൗധരി ട്വീറ്റിലൂടെ അറിയിച്ചത്. പകർച്ചവ്യാധി നിയമത്തിന്റെ ന​ഗ്നമായ ലംഘനമാണിത് എന്നിരിക്കെ ഇയാൾക്കും സ്ഥാപനത്തിനുമെതിരെ നടപടിയെടുക്കാൻ യുപി പൊലീസ് തയ്യാറായിട്ടില്ല. കൂടാതെ, കോവിഡ് മറച്ചുവയ്ക്കുന്നവർക്ക് മൂന്നു വർഷം വരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ചുമത്താൻ യുപി സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇതൊന്നും മുൻനിർത്തി യാതൊരു നടപടിയും സീ ന്യൂസിനെതിരെ സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.


 
കോവിഡ് 19 സ്ഥിരീകരിച്ചവരെ ഓഫീസിൽ ജോലി ചെയ്യാൻ അനുവദിച്ച് സുധീർ ചൗധരി മനഃപൂർവം പകർച്ചവ്യാധി പരത്താനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. രോ​ഗബാധിതരുടെ എണ്ണം വർധിച്ചതോടെ 2500 ജോലിക്കാരുള്ള സീ ന്യൂസിന്റെ കാര്യത്തിൽ ആശങ്ക വർധിച്ചിരിക്കുകയാണ്. രോ​ഗം സ്ഥിരീകരിച്ചവർ സമ്പർക്കം പുലർത്തിയവരുടെ കാര്യം കൂടി പരി​ഗണിക്കുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണ്.

 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സീ ന്യൂസിൽ ആദ്യമായി ഒരാൾക്ക് കോവിഡ് ഫലം പോസിറ്റീവാകുന്നത്. ഇയാൾ തിങ്കളാഴ്ച ഓഫീസിൽ നിന്നും പോയെന്നാണ് ചൗധരി പറഞ്ഞത്. വെള്ളിയാഴ്ച രോ​ഗം സ്ഥിരീകരിച്ചിട്ടും ആദ്യ രോ​ഗി തിങ്കളാഴ്ച വരെ ഓഫീസിൽ ഉണ്ടായിരുന്നു എന്നും ക്വാറന്റൈനിൽ പോയിട്ടില്ലെന്നും ചൗധരിയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. ഇതാണ് മറ്റു 27 പേർക്ക് കൂടി ആദ്യ ഘട്ടത്തിൽ കോവിഡ് പടരാനും ഇപ്പോൾ അത് 66 ആയി ഉയരാനും കാരണം എന്നാണ് കരുതുന്നത്.

 

സ്വന്തം സ്ഥാപനത്തിൽ തന്നെ കോവിഡ് പടരാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയും രോ​ഗം മറച്ചുവയ്ക്കുകയും രോ​ഗികളെ ജോലിയിൽ തുടരാൻ അനുവ​ദിക്കുകയും ചെയ്ത സുധീർ ചൗധരിയുടെ സീ ന്യൂസ്, ഇന്ത്യയിൽ കോവിഡ് പടർത്തിയത് തബ്‌ലീഗ് ജമാഅത്തുകാരാണെന്ന വിദ്വേഷ പ്രചാരണം നടത്തിയവരിൽ മുൻ നിരയിലുണ്ടായിരുന്ന സ്ഥാപനമായിരുന്നു. വിദ്വേഷ- വ്യാജ പ്രചരണം സംബന്ധിച്ച് എഡിറ്റർ സുധീർ ചൗധരി ക്കെതിരെ എഐവൈഎഫ് നേതാവ് നൽകിയ പരാതിയിൽ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരുന്നു.

May 21, 2020, 16:17 pm

Advertisement

Advertisement