7 Tuesday
July , 2020
6.48 PM
livenews logo
flash News
വീണ്ടും ഞെട്ടിച്ച് കോവിഡ്; ഇന്ന് 272 പേർക്ക് രോ​ഗം ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു

വാരിയംകുന്നനെ പ്രതിനായകനാക്കി '1921'ഉമായി അലി അക്ബർ; സിനിമകളുടെ എണ്ണം ആറായി


മലബാർ വിപ്ലവത്തിന്റെ 100ാം വാർഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം പശ്ചാത്തലമാക്കി മറ്റു മൂന്നു സിനിമകൾ കൂടി ഒരുങ്ങുന്നു. ഇതോടെ ഈ പശ്ചാത്തത്തിൽ ഇറങ്ങുന്ന സിനിമകളുടെ എണ്ണം ആറായി. ആകെ ആറു സിനിമകളാണ് ഇതുമായി ബന്ധപ്പെട്ട് ഇറങ്ങുന്നത്. ഇതിൽ ഒന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനാക്കി അവതരിപ്പിക്കുന്നതാണ്. സംഘപരിവാർ സഹയാത്രികനായ അലി അക്ബറാണ് ഇതിന്റെ സംവിധായകൻ.

 

പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നൻ എന്ന സിനിമ ആശിഖ് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മറ്റു അഞ്ചെണ്ണം കൂടി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ചിലതിന്റെ അണിയറ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. അ‍ഞ്ചെണ്ണം ചരിത്രപരമായ ആഖ്യാനമാകുമ്പോൾ മലബാർ വിപ്ലവത്തെ ലഹളയാക്കിയും കലാപമാക്കിയും അവതരിപ്പിക്കുന്ന സംഘപരിവാർ നിലപാട് പറയുന്നതാണ് അലി അക്ബറിന്റെ സിനിമ. ഇത് കൂടി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് മറ്റു മൂന്നു സിനിമകളും പുറത്തിറങ്ങുന്നതായി അറിയിപ്പുണ്ടായത്.

മലബാര്‍ വിപ്ലവം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദു വിരുദ്ധ കലാപമായിരുന്നുവെന്നും ഹിന്ദുക്കളെ കൊന്നൊടുക്കിയ ഇസ്ലാം വര്‍ഗീയ വാദിയായിരുന്നു കുഞ്ഞഹമ്മദ് ഹാജിയെന്നൊക്കെയാണ് ബിജെപി- സംഘപരിവാർ ആരോപണം. ഇതു മുൻനിർത്തിയാണ് അലി അക്ബറിന്റെ സിനിമാ പ്രഖ്യാപനം. വാരിയംകുന്നന്‍ എന്ന പേരില്‍ ചെയ്യുന്ന സിനിമയിലൂടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെള്ളപൂശാനാണ് അണിയറക്കാര്‍ ശ്രമിക്കുന്നതെന്നാരോപിച്ചാണ് അലി അക്ബർ 1921 എന്ന സിനിമ പ്രഖ്യാപിച്ചത്.

 

ആശിഖ് അബു സിനിമയ്ക്കു പിന്നാലെ പി ടി കുഞ്ഞുമുഹമ്മദിന്റെ ഷഹീദ് വാരിയംകുന്നനും പ്രഖ്യാപിക്കപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പു തന്നെ ഞാൻ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ പിന്നാലെയാണ്. സിനിമയുടെ തിരക്കഥ ഏറെക്കുറേ പൂർത്തിയായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആശിഖിന്റെ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോൾ ‍ഞാനും പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആവണമെന്നില്ല എനിക്ക്. മത്സരമൊന്നുമല്ല. രണ്ട് സിനിമയും സംഭവിക്കട്ടെ’– പി ടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.

ഇതു കൂടാതെ ഒരുങ്ങുന്ന നാലു ചിത്രങ്ങളിൽ ഒന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രകഥാപാത്രമാക്കി തന്നെയാണ്. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ‘ദ് ഗ്രേറ്റ് വാരിയംകുന്നത്ത്’ ആണിത്. ഇതിന്റെ തിരക്കഥ ഇദ്ദേഹം രചിച്ചിരുന്നു. മുമ്പ് നാടക രൂപം തയാറാക്കി സംവിധാനം ചെയ്തിട്ടുണ്ട്. ദ് ഗ്രേറ്റ് വാരിയംകുന്നത്ത് എന്ന പേരിൽ സിനിമയുടെ പിന്നണി പ്രവർത്തനങ്ങൾ നടക്കുകയാണ്.

 

ആദാമിന്റെ മകൻ അബു ഒരുക്കിയ സലീം അഹമ്മദിന്റേതാണ് അഞ്ചാമത്തെ സിനിമ. ഇതിന്റെ അണിയറ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കോഴിക്കോട് സ്വദേശിയായ പ്രമുഖ സംവിധായകനാണ് അഞ്ചാമത്തെ സിനിമയുടെ സംവിധായകൻ. ഇതിന്റെ തിരക്കഥയൊക്കെ തയ്യാറായിക്കഴിഞ്ഞു. ഇവ രണ്ടും മലബാർ വിപ്ലവത്തെ ആസ്പദമാക്കി, അതിന്റെ നൂറാം വാർഷികത്തിൽ ഇറങ്ങുന്നതാണ്. ഒരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തി ആറു സിനിമകൾ പ്രഖ്യാപിക്കുന്നത് മലയാളത്തിൽ തന്നെ അപൂർവമാണ്. 

 

മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ആഷിഖ് അബുവിന്റെ ‘വാരിയംകുന്നൻ’ എന്ന ചിത്രം അടുത്ത വർഷം തുടങ്ങും. 75 – 80 കോടി രൂപയാണു ബജറ്റ്. ഈ ചിത്രത്തിന്റെ രചന ഹർഷദും റമീസും ചേർന്നാണ് നിർവഹിക്കുന്നത്‌. മുഹ്സിൻ പരാരിയാണ് സഹ സംവിധാനം​. ഷൈജു ഖാലിദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത്‌ സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ്. 

 

ഈ ആറു സിനിമകൾ രണഭൂമി എന്ന പേരിൽ ഒരു ഡോകുഫിക്ഷൻ കൂടി ഒരുങ്ങുന്നുണ്ട്. നവാഗതനായ ഷഹബാസ് പാണ്ടിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ട്രെയിലർ റിലീസായി. ബ്രിട്ടീഷുകാർക്കെതിരെയും ജന്മിമാർക്കെതിരെയും പോരാടിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വീര ചരിത്ര പുരുഷന്റെ കഥ തന്നെയാണ് 'രണഭൂമി'യും പറയുന്നത്. അദ്ദേഹത്തിന്റെ ജനമനാടും പ്രവർത്തന പരിസരവുമായ പാണ്ടിക്കാടിനെ ഇഴചേർത്താണ്  ഡോകുഫിക്ഷൻ അവതരിപ്പിക്കുന്നത്.

 

June 23, 2020, 19:12 pm

Advertisement