20 Thursday
January , 2022
7.05 AM
livenews logo
flash News
അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് യുവതിയും നാലുമക്കളും ഉറക്കത്തിനിടെ മരിച്ചു വീട്ടമ്മമാരെ കടന്ന് പിടിക്കാൻ ശ്രമം; പാലാ സ്വദേശിയെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപിച്ചു 'ഹിജാബിന്റെ പേരിൽ 21 ദിവസമായി ഞങ്ങൾ ക്ലാസിന് പുറത്താണ്'; കോളേജ് വരാന്തയിൽ അവകാശ പോരാട്ടം തുടർന്ന് വിദ്യാർഥിനികൾ തൃശൂരിലെ 'സദാചാര ​ഗുണ്ടായിസ'ത്തിൽ ട്വിസ്റ്റ്; ആദ്യം ആക്രമിച്ചത് യുവാവ്; അതിക്രമം തുറന്നുകാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ്ടാ​ഗ് ലൈവിന് ബം​ഗളുരുവിൽ ഇൻഡി​ഗോ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്നൊഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം പ്രഖ്യാപിച്ചു സാനിയ മിർസ വിരമിക്കുന്നു മൽസരിക്കുന്നെങ്കിൽ അത് അസം​ഗഡിൽ തന്നെ: നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോ​ഗം; നിയന്ത്രണങ്ങൾ നാളെ പ്രഖ്യാപിക്കും ലൗജിഹാദ് ആരോപിച്ച് ബജ്റം​ഗ്ദളുകാർ യുവാവിനെ ട്രെയ്നിൽ നിന്നു വലിച്ചിറക്കി മർദ്ദിച്ചു; നടപടിയെടുക്കാതെ പോലീസ് മുംബൈയിൽ യുദ്ധക്കപ്പലിൽ സ്ഫോടനം; മൂന്നുനാവികർ കൊല്ലപ്പെട്ടു

പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു



സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു. പ്ലാസ്റ്റിക് മുതലയാണെന്നു കരുതിയാണ് വൃദ്ധൻ സെൽഫിയെടുക്കാനെത്തിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം. അമ്യൂസ്മെന്റ് പാർക്കിലെ കുളത്തിൽ പാർപ്പിച്ചിരുന്ന മുതലയാണ് സെൽഫിയെടുക്കാൻ തന്റെയരികിലെത്തിയ 68കാരനെ പിടികൂടിയത്.

 

ഫിലിപ്പീൻസിലാണ് സംഭവം. 12 അടി നീളമുള്ള മുതലയാണ് 68കാരന്റെ കൈയിൽ കടിച്ച് കുളത്തിലേക്ക് വലിച്ചുകൊണ്ടുപോയത്. ഭാ​ഗ്യവശാൽ വിനോദസഞ്ചാരിക്ക് ജീവൻ തിരികെ കിട്ടി. കൈയിൽ പരിക്കേറ്റിട്ടുണ്ട്.

 

ഈ മാസം പത്തിന് ക​ഗയൻ ഡേ ഒരോ സിറ്റിയിലെ അമയ വ്യൂ അമ്യൂസ്മെന്റ് പാർക്കിലെത്തിയ വൃദ്ധൻ മുതലയെ പാർപ്പിച്ചിരുന്ന സങ്കേതത്തിൽ കടന്ന് മുതലയ്ക്കൊപ്പമുള്ള സെൽഫി പകർത്തിയതാണ് അപകടകാരണമായത്. അതേസമയം മുതലയെ പാർപ്പിച്ചിരുന്ന അമ്യൂസ്മെന്റ് പാർക്കിൽ ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോർഡുകളൊന്നും സ്ഥാപിച്ചിരുന്നില്ലെന്ന് വൃദ്ധന്റെ കുടുംബം പരാതിപ്പെട്ടു.

 

അതേസമയം വൃദ്ധന്റെ ആശുപത്രി ബില്ല് തങ്ങളാണ് അടച്ചതെന്നും മുതലയെ പാർപ്പിച്ചിരുന്ന സ്ഥലത്തേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും തങ്ങളുടെ ഭാ​ഗത്തുനിന്ന് വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും അമ്യൂസ്മെന്റ് പാർക്ക് പ്രതികരിച്ചു.

 

November 26, 2021, 19:36 pm

Advertisement

Advertisement